കോട്ടയം: തൊടുപുഴ എൻജിനീയറിങ് കോളജിന് സ്ഥലം ഏറ്റെടുത്ത വകയിൽ 18 കോടി ഇൗടാക്കാനുള്ള തീരുമാനത്തിന്പിന്നാലെ 50 കോടി രൂപ കൂടി എം.ജി സർവകലാശാലയിൽനിന്നും തിരിച്ചുപിടിക്കാൻ സർക്കാർ നീക്കം. എം.ജി സർവകലാശാലക്ക് കീഴിലുണ്ടായിരുന്ന സ്വാശ്രയസ്ഥാപനങ്ങളുടെ നടത്തിപ്പിന് സർക്കാർ മുൻകൈയെടുത്ത് രൂപവത്കരിച്ച 'സിപാസ്' എന്ന സൊസൈറ്റിക്ക് സർവകലാശാല പണം നൽകാനാണ് ഉന്നത വിദ്യാഭ്യാസവകുപ്പിെൻറ നിർദേശം. കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്നും പ്രവർത്തനം മുന്നോട്ടുെകാണ്ടുപോകാൻ അടിയന്തരമായി 50 കോടി നൽകണമെന്നും ആവശ്യപ്പെട്ട് സൊസൈറ്റി സർക്കാറിനെ സമീപിച്ചിരുന്നു. സ്വാശ്രയ സ്ഥാപനങ്ങളിൽനിന്ന് ഫീസിനത്തിലും മറ്റും കിട്ടിയ വരുമാനമായ നൂറു കോടി രൂപ എം.ജി സർവകലാശാലയിൽ സ്ഥിരനിക്ഷേപമായുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് അടിയന്തരമായി 50 കോടി നൽകണമെന്ന് സർക്കാർ നിർദേശിച്ചത്. എന്നാൽ, ഇൗ ആവശ്യം സർവകലാശാല തള്ളിയിരിക്കുകയാണ്. ഇത്രയും തുക തങ്ങളുടെ പക്കൽ സ്ഥിരനിക്ഷേപമില്ല. സ്വാശ്രയ സ്ഥാപനങ്ങളിൽനിന്ന് കിട്ടിയ 30 കോടിയോളം രൂപ സ്ഥിരനിക്ഷേപമായി ഉണ്ടെങ്കിലും സ്വാശ്രയ സ്ഥാപനങ്ങൾക്ക് െകട്ടിടം നിർമിക്കാനും മറ്റും സർവകലാശാലയുടെ ഫണ്ടിൽനിന്നാണ് ചെലവഴിച്ചതെന്നും എം.ജി സർവകലാശാല പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.