ചങ്ങനാശ്ശേരി: കോടതി പരിസരത്ത് കഞ്ചാവ് വിറ്റ മൂന്നുപേർ പിടിയിൽ. ചിങ്ങവനം പുത്തന്‍പാലം രതീഷ് ഭവനില്‍ രതീഷ് (39), ചിങ്ങവനം പുത്തന്‍തോട് പുതുവല്‍ പുത്തന്‍പാലം റെജി (55) എന്നിവരെ അഞ്ചുപൊതി കഞ്ചാവുമായി ചങ്ങനാശ്ശേരിയില്‍നിന്നും ചാന്നാനിക്കാട് അയ്യപ്പ കൃഷ്ണ നിവാസ് സുരേന്ദ്രനെ (47) പരുത്തുംപാറയില്‍നിന്നും കോട്ടയം ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീക്കിെൻറ നേതൃത്വത്തിലുള്ള ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് പിടികൂടി. 2014ല്‍ ചിങ്ങവനത്തുവെച്ച് കഞ്ചാവ് വിറ്റ കേസിൽ പ്രതിയായ രതീഷ് വെള്ളിയാഴ്ച ചങ്ങനാശ്ശേരി കോടതിയില്‍ വിസ്താരത്തിനെത്തി. ഈസമയം കൈവശമുണ്ടായിരുന്ന കഞ്ചാവ് പൊതി പങ്കാളിയായ റെജിയെ ഏല്‍പ്പിച്ചു കോടതി പരിസരത്തുനിർത്തി. വിസ്താരം കഴിഞ്ഞ് പുറത്തിറങ്ങിയ രതീഷ് റെജിയുമായി ചേര്‍ന്ന് ഒരാള്‍ക്ക് കഞ്ചാവ് വിൽക്കാന്‍ ശ്രമിക്കവേയാണ് സ്ക്വാഡിെൻറ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. രതീഷിനെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരം അനുസരിച്ച് 5000 രൂപയുടെ കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ട് പരുത്തുംപാറ ഭാഗത്ത് കഞ്ചാവ് വിൽക്കുന്ന സുരേന്ദ്രനെ രതീഷിനെ കൊണ്ട് വിളിപ്പിച്ചു. പരുത്തുംപാറയില്‍ എത്താന്‍ സുരേന്ദ്രന്‍ ആവശ്യപ്പെട്ടതനുസരിച്ച് മഫ്ടിയില്‍ പൊലീസ് ഓട്ടോയില്‍ രതീഷുമായി ചെന്ന് ബൈക്കില്‍ വന്ന സുരേന്ദ്രനെ പിടികൂടുകയായിരുന്നു. ഇയാളിൽനിന്ന് 150 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സുരേന്ദ്രെൻറ ബൈക്കും ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. മൂവരും ചിങ്ങവനം, പനച്ചിക്കാട്, പരുത്തുംപാറ, കുറിച്ചി, പാത്താമുട്ടം എൻജിനീയറിങ് കോളജ് ഭാഗങ്ങളില്‍ കഞ്ചാവ് വിൽക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. കമ്പത്തുനിന്നാണ് കഞ്ചാവ് എത്തിച്ചിരുന്നതെന്ന് ചോദ്യംചെയ്യലിൽ മൊഴി നൽകി. ഫോൺ വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ആര്‍. ശ്രീകുമാര്‍, സി.ഐ കെ.പി. വിനോദ്, എസ്.ഐ ഷെമീര്‍ ഖാന്‍, ഗുണ്ടാവിരുദ്ധ സ്‌ക്വാഡിലെ കെ.കെ. റെജി, അന്‍സാരി, പ്രതീഷ് രാജ്, ആൻറണി സെബാസ്റ്റ്യ ന്‍, മണികണ്ഠന്‍, അരുണ്‍ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.