കോട്ടയം: പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിെൻറ ഭാഗമായ പ്രസിദ്ധമായ വിറകിടീൽ ചടങ്ങ് ഞായറാഴ്ച നടക്കും. പഴമയുടെ തനിമ ചോരാതെ വിശ്വാസസമൂഹം വെച്ചൂട്ടിനുള്ള വിറകുമായി ഉച്ചക്ക് രണ്ടിന് ഘോഷയാത്രയായി എത്തും. ഇടവകയിലെ ജനങ്ങൾ ഒരേമനസ്സോടെ പങ്കെടുക്കുന്ന ചടങ്ങാണ് വിറകിടീൽ. പുതുപ്പള്ളി, എറികാട് കരക്കാർ വിറക് ശേഖരിച്ചു വാദ്യമേളങ്ങളുടെയും വള്ളപ്പാട്ടുകളുടെയും അകമ്പടിയിലാണ് പള്ളിയിലേക്ക് എത്തുക. പെരുന്നാളിന് വിരുന്നൊരുക്കുന്ന വെച്ചൂട്ടിനുള്ള വിഭവങ്ങൾ തയാറാക്കുന്നത് ഈ വിറക് ഉപയോഗിച്ചാണ്. ഇതിനുമുന്നോടിയായി ഞായറാഴ്ച രാവിലെ ഒമ്പതിന് യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ അഞ്ചിൻമേൽ കുർബാന നടക്കും. തുടർന്ന് 11ന് പൊന്നിൻകുരിശ് മദ്ബഹായിൽ പ്രതിഷ്ഠിക്കും. 401 പവൻ തൂക്കമുള്ള പൊന്നിൻ കുരിശ് പെരുന്നാൾ ദിനങ്ങളിൽ മാത്രമാണ് പുറത്തെടുക്കുന്നത്. തുടർന്നാണ് വിറകിടീൽ ചടങ്ങ്. നാലിന് പന്തിരുനാഴി ആഘോഷപൂർവം പുറത്തെടുക്കും. രാത്രി എട്ടിന് പുതുപ്പള്ളി കവലചുറ്റി പ്രദക്ഷിണവും നടക്കും. പൊൻകുരിശും വെള്ളിക്കുരിശുകളും ആയിരക്കണക്കിന് മുത്തുക്കുടകളും വഹിച്ചുള്ള പ്രദക്ഷിണത്തിന് സാക്ഷിയാകാൻ ആയിരങ്ങൾ പുതുപ്പള്ളിയിലേക്ക് എത്തും. ഏഷ്യയിലെ ഏറ്റവും വലിയ പ്രദക്ഷിണങ്ങളിൽ ഒന്നായാണ് ഇതിനെ കാണുന്നത്. വലിയ പെരുന്നാൾ ദിനമായ തിങ്കളാഴ്ച പുലർച്ച ഒന്നിന് െവച്ചൂട്ടിനുള്ള അരിയിടീൽ ചടങ്ങ് നടക്കും. 11 മണിക്കാണ് െവച്ചൂട്ട് നേർച്ചസദ്യയും കുട്ടികൾക്കുള്ള ആദ്യ ചോറൂട്ടും. നാലിന് നേർച്ചയായി അപ്പവും കോഴിയിറച്ചിയും വിതരണം ചെയ്യും. ഇതോടെ പെരുന്നാൾ ചടങ്ങുകൾക്ക് സമാപനമാകും. പെരുന്നാളിെൻറ ഭാഗമായി ശനിയാഴ്ച തീർത്ഥാടകസംഗമം നടന്നു. വൈകീട്ട് ആറിന് കുരിശടികളിൽനിന്നുള്ള പ്രദക്ഷിണം ആരംഭിച്ചു. എേട്ടാടെ പള്ളിയിൽ എത്തിച്ചേർന്ന പ്രദക്ഷിണത്തിന് വരവേൽപ് നൽകി. തുടർന്ന് മാർഗംകളിയും കെ.ജി. മാർക്കോസ് നയിച്ച ക്രിസ്തീയ ഗാനസന്ധ്യയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.