തൊടുപുഴ: വൈദ്യുതി സംബന്ധമായ പരാതികൾ അറിയിക്കുന്നവർ അഡ്രസ്, ഫോൺ നമ്പർ എന്നിവക്ക് പുറമേ 13 അക്ക കൺസ്യൂമർ നമ്പർ കൂടി നൽകണമെന്ന് വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിെൻറ ഭാഗമായാണിത്. പരാതികൾ ഏതുഘട്ടത്തിലെന്നും പരിഹരിച്ചോ എന്നതടക്കവും വിവരങ്ങൾ ലഭ്യമാക്കുന്നതിന് കൺസ്യൂമർ നമ്പർ ആവശ്യമാണ്. ഇൗ സാഹചര്യത്തിലാണ് പരാതി പറയുന്നവർ കൺസ്യൂമർ നമ്പർ കൂടി നൽകണമെന്ന് നിർദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിപാടികൾ ഇന്ന് കരിങ്കുന്നം കരിമ്പനക്കാവ്: ഭാഗവത സപ്താഹ യജ്ഞം-രാവിലെ 7.30 തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി: ദൈവസ്വരം 2018 ബൈബിൾ കൺവെൻഷൻ-വൈകു. 4.00 വണ്ണപ്പുറം കവിത റീഡിങ് ക്ലബ്: സൗജന്യ പി.എസ്.സി കോച്ചിങ് ക്ലാസ് ഉദ്ഘാടനം-ഉച്ച 2.00 തൊടുപുഴ കെ.കെ.ആർ ജങ്ഷൻ: മദീന മദ്റസ; റമദാൻ പ്രഭാഷണം-ഷാജഹാൻ നജ്മി-ഉച്ച 3.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.