സി.എഫ്.ആര്‍.ഡി ഭേക്ഷ്യാൽപന്നങ്ങള്‍ ശബരി സൂപ്പർ മാർക്കറ്റുകൾ വഴി വിതരണം ചെയ്യും -മന്ത്രി പി. തിലോത്തമൻ കോന്നി: സി.എഫ്.ആര്‍.ഡി ഫുഡ്പ്രോസസിങ് സെൻററില്‍ ഉൽപാദിപ്പിക്കുന്ന ഭേക്ഷ്യാൽപന്നങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ച് സെപ്ലെകോയുടെ ശബരി സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി വിതരണം ചെയ്യുമെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. സി.എഫ്.ആര്‍.ഡിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ സംബന്ധിക്കാനെത്തിയതായിരുന്നു അദ്ദേഹം. സ്ഥാപനത്തിെൻറ അടിസ്ഥാന സൗകര്യം നേരിട്ട് കണ്ട് മന്ത്രി വിലയിരുത്തി. ഇവിടെ പ്രവര്‍ത്തിക്കുന്ന ഫുഡ് പ്രോസസിങ് സെൻററിൽ ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മയും പരിശോധിക്കുന്നുണ്ട്. ഇതിനായി ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ പരിശോധിക്കാൻ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ സെൻററുകള്‍ ആരംഭിക്കും. 117ഒാളം വിദ്യാർഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ഇവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാൻ പെരിഞൊട്ടക്കല്‍ സി.എഫ്.ആര്‍.ഡി കോളജിെൻറ സഹകരണത്തോടെ ഓണക്കാലത്ത് ഭക്ഷ്യമേളകള്‍ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോളജിെൻറ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയതിനുശേഷം പെരിഞൊട്ടക്കലില്‍ എം.ബി.എ കോഴ്സുകള്‍ ആരംഭിക്കും. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും കോന്നി മണ്ഡലം സെക്രട്ടറിയുമായ പി.ആര്‍. ഗോപിനാഥന്‍, മണ്ഡലം അസി. സെക്രട്ടറി കെ. രാജേഷ്, സി.പി.ഐ ജില്ല കൗൺസിൽ അംഗങ്ങളായ എം.പി. മണിയമ്മ, സുമതി നരേന്ദ്രന്‍, സി.എഫ്.ആര്‍.ഡി സി.ഇ.ഒ മുഹമ്മദ് ഹനീഫ്, സി.എഫ്.ആര്‍.ഡി ഡയറക്ടര്‍ എം.ആര്‍. മുകുന്ദന്‍, നിറപറ വൈസ്ചെയര്‍മാന്‍ ബിജു കര്‍ണന്‍, മണ്ണുത്തി വെറ്ററിനറി യൂനിവേഴ്സിറ്റി പ്രഫ. ഗിരീഷ് വര്‍മ, അഡ്മിനിസ്ട്രേറ്റിവ് സെക്രട്ടറി ടി.എ. ശശിധരന്‍ നായര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. ആരോഗ്യ ഇൻഷുറൻസ് കാർഡ് ചിറ്റാർ: ആരോഗ്യ ഇൻഷുറൻസ് കാർഡിനായി രജിസ്റ്റർ ചെയ്തവർക്ക് പുതിയ കാർഡ് എടുക്കുന്നതിനും നിലവിലെ കാർഡ് പുതുക്കാൻ കഴിയാത്തവർക്കും മേയ് രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിൽ ചിറ്റാർ ഗ്രാമപഞ്ചാത്ത് കമ്യൂണിറ്റി ഹാളിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.