തൊടുപുഴ: ഇടുക്കി ജില്ലയുടെ എൽ.ഡി ക്ലർക്ക് 2018 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനെതിരെ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിെൻറ സ്റ്റേ തുടരുന്നത് ഉദ്യോഗാർഥികളെ ആശങ്കയിലാക്കുന്നു. തമിഴ് ചോദ്യപേപ്പറിൽ ഉണ്ടായ തെറ്റുകളുമായി ബന്ധപ്പെട്ട് പീരുമേട് താലൂക്കിലെ കുറച്ച് ഉദ്യോഗാർഥികൾ അഡ്മിനിസ്േട്രറ്റിവ് ൈട്രബ്യൂണൽ മുമ്പാകെ സമർപ്പിച്ച കേസ് മൂലമാണ് ഇടുക്കി ജില്ലയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ പി.എസ്.സിക്ക് സാധിക്കാതെ പോയത്. ഏപ്രിൽ രണ്ടിന് റാങ്ക് ലിസ്റ്റ് നിലവിൽ വരുമെന്ന് പി.എസ്.സി ചെയർമാൻ വാർത്തസമ്മേളനത്തിൽ അറിയിക്കുകയും അതനുസരിച്ച് ഇടുക്കി ഒഴികെ മറ്റെല്ലാ ജില്ലകളുടെയും റാങ്ക് ലിസ്റ്റ് നിലവിൽ വരുകയും ചെയ്തു. വർഷങ്ങളുടെ ശ്രമഫലമായി ഷോർട്ട്ലിസ്റ്റിലെത്തി റാങ്ക് ലിസ്റ്റിനായി കാത്തിരുന്ന ഇടുക്കിയിലെ ഉദ്യോഗാർഥികളുടെ പ്രതീക്ഷയെ തകിടംമറിച്ച് റാങ്ക് ലിസ്റ്റിന് സ്റ്റേ വന്നു. വളരെ രഹസ്യസ്വഭാവത്തിൽ പ്രിൻറിങ് കഴിഞ്ഞ് പുറത്തുവരുന്ന ചോദ്യപേപ്പറുകളിൽ തെറ്റുകൾ ഉണ്ടാകുന്നത് പലപ്പോഴും സംഭവിക്കുന്നതാണ്. ഓപ്ഷനുകളിലും ചോദ്യങ്ങളിലും തെറ്റുകൾ കടന്നുകൂടാറുണ്ട്. പരീക്ഷ കഴിഞ്ഞശേഷം തെറ്റായ ചോദ്യങ്ങൾക്ക് കാര്യകാരണ സഹിതം തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ പി.എസ്.സി അവസരം നൽകാറുണ്ട്. തമിഴ് മീഡിയം ഉദ്യോഗാർഥികൾക്ക് സംഭവിച്ച വീഴ്ചയാണ് ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട 2000ന് മുകളിൽ ഇടുക്കി എൽ.ഡി ക്ലർക്ക് ഉദ്യോഗാർഥികളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ചത്. അഡ്മിനിസ്േട്രറ്റിവ് ൈട്രബ്യൂണൽ സ്റ്റേ രണ്ടുതവണ നീട്ടി നൽകിയതും ഇപ്പോൾ േമയ് 25 വരെ സ്റ്റേ നീട്ടിയിരിക്കുന്നതും ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ആശങ്ക വർധിപ്പിക്കുന്നു. ഇടുക്കി എൽ.ഡി ക്ലർക്ക് പരീക്ഷയുടെ അന്തിമ ഉത്തരസൂചികയിൽ മലയാളം മാധ്യത്തിലെ മൂന്ന് ചോദ്യവും തമിഴ് മാധ്യമത്തിലെ അഞ്ച് ചോദ്യങ്ങളും ഒഴിവാക്കിയിരുന്നു. തമിഴ് മീഡിയം ഉദ്യോഗാർഥികളുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ച മൂലം തെറ്റായി തോന്നിയ നാല് ചോദ്യങ്ങൾ പി.എസി.സിയെ അറിയിക്കാനും കഴിഞ്ഞില്ല. കൂടാതെ ഇവരുടെ പ്രതിഷേധങ്ങൾ വേണ്ടവിധം പി.എസ്.സിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും കഴിഞ്ഞില്ല. തുടർന്നാണ് 39 പേർ അഡ്മിനിസ്േട്രറ്റിവ് ൈട്രബ്യൂണലിൽ പരാതി നൽകിയത്. സിറ്റിങ് നീണ്ടുപോവുകയും ഇതിനിെട പി.എസ്.സി ഫെബ്രുവരിയിൽ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. മലയാളം, തമിഴ് ചോദ്യപേപ്പർ താരതമ്യം ചെയ്ത് 23 ചോദ്യങ്ങളിൽ തെറ്റുണ്ടെന്ന് ൈട്രബ്യൂണൽ മുമ്പാകെ തമിഴ് ഉദ്യോഗാർഥികൾ ചൂണ്ടിക്കാണിച്ചു. എന്നാൽ, പി.എസ്.സി ഇത് അംഗീകരിച്ചില്ല. പിന്നീട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതിരിക്കാനുള്ള വഴികളിലേക്ക് തമിഴ് ഉദ്യോഗാർഥികൾ കടന്നു. തമിഴ് ഉദ്യോഗാർഥികളോട് പി.എസ്.സിയും സർക്കാറും വിവേചനം കാട്ടുന്നു. എസ്.സി-എസ്.ടി, ഒ.എക്സ് വിഭാഗത്തിലുള്ള തങ്ങളെ സർക്കാർ ഉദ്യോഗത്തിൽ കയറ്റാതിരിക്കാൻ ശ്രമിക്കുന്നുവെന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ൈട്രബ്യൂണൽ മുമ്പാകെ അവതരിപ്പിച്ചു. തുടർന്ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മാർച്ച് 28ന് 10 ദിവസത്തേക്ക് സ്റ്റേ അനുദിക്കുകയായിരുന്നു. ഏപ്രിൽ ആറിന് സ്റ്റേ മാറ്റാൻ പി.എസ്.സി ശ്രമിച്ചെങ്കിലും മൂന്നംഗ കമ്മിറ്റിയോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയും സ്റ്റേ 12ാം തീയതി വരെ നീട്ടുകയും ചെയ്തു. 12ന് ചോദ്യങ്ങൾ ലാംഗ്വേജ് കമ്മിറ്റിക്ക് വിടാനും റിപ്പോർട്ട് േമയ് 25ന് സമർപ്പിക്കാനും ആവശ്യപ്പെട്ടു. എന്നാൽ, ഏപ്രിൽ 20ന് പി.എസ്.സി തമിഴ് ചോദ്യങ്ങളിലെ രണ്ടെണ്ണം കൂടി ഒഴിവാക്കി പുതുക്കിയ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. സീനിയോറിറ്റിയെ ബാധിക്കും മറ്റു ജില്ലകളിലെ റാങ്ക് ലിസ്റ്റിൽനിന്ന് അഡ്വൈസ് അയക്കാൻ തുടങ്ങിയ സാഹചര്യത്തിൽ ഇടുക്കി റാങ്ക് ലിസ്റ്റ് േമയ് 25ന് സ്റ്റേ മാറിയില്ലെങ്കിൽ റാങ്ക് ലിസ്റ്റിൽ ആദ്യ റാങ്കുകളിൽ എത്തുന്നവരുടെ സീനിയോറിറ്റിയെയും ബാധിക്കും. മെയിൻ ലിസ്റ്റിെൻറ എണ്ണം 707 ആയി കുറച്ചത് സപ്ലിമെൻററി ലിസ്റ്റിലുള്ളവർക്കുപോലും നിയമന പ്രതീക്ഷ നൽകുന്നതാണ്. മറ്റ് ജില്ലകളെ അപേക്ഷിച്ച് താരതമ്യേന നിയമനം കുറഞ്ഞ ഇടുക്കിയിൽ റാങ്ക് ലിസ്റ്റ് താമസിച്ചാൽ നിയമനങ്ങളിലും കാര്യമായ കുറവ് സൃഷ്ടിക്കും. മുഖ്യമന്ത്രിക്കും പി.എസി.സി ചെയർമാനും നിവേദനം നൽകി റാങ്ക് ലിസ്റ്റിനായി കാത്തിരിക്കുകയാണ് ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.