നെടുങ്കണ്ടം: ഉദാസീനതയുടെ അഴിയാക്കുരുക്കിലാണ് ഇപ്പോഴും നെടുങ്കണ്ടം പട്ടണത്തിലെ ഗതാഗത പരിഷ്കാരം. ബന്ധപ്പെട്ടവരുടെ അലംഭാവം തുടർക്കഥയാകുമ്പോൾ ടൗണിെൻറ വിവിധയിടങ്ങളിൽ ഗതാഗത തടസ്സവും അപകടങ്ങളും വർധിക്കുകയാണ്. തേക്കടി-മൂന്നാർ സംസ്ഥാന പാതയുടെ ഭാഗമായ ഈ ടൗണിൽ അപകടങ്ങൾ വർധിച്ചതോടെ ട്രാഫിക് കമ്മിറ്റി വിളിച്ചുചേർത്ത് പരിഷ്കാരങ്ങൾ നിർദേശിക്കുകയും പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപനം നടത്തുകയും ചെയ്തു. എന്നാൽ, ആറുവർഷം പിന്നിട്ടിട്ടും വഞ്ചി തിരുനക്കരെ തന്നെയാണ്. ഇതിനിെട ജനങ്ങളുടെ പ്രതിഷേധം ശക്തമാകുമ്പോൾ ട്രാഫിക് കമ്മിറ്റി വിളിച്ചുചേർത്ത് ചായസത്കാരവും നടത്തി പിരിയുകയാണ് പതിവ്. ടൗണിലെ അലക്ഷ്യമായ വാഹന പാർക്കിങ്ങും ൈഡ്രവിങ്ങും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു. നെടുങ്കണ്ടത്ത് ജോയൻറ് ആർ.ടി ഓഫിസ് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇവർ ചെറുവിരൽ അനക്കാറില്ല. റോഡിനിരുവശത്തും പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ഒരു മാനദണ്ഡവും പാലിക്കാറില്ല. സർക്കാർ ഓഫിസിലെയും മറ്റും ജീവനക്കാരടക്കം റോഡരികിൽ രാവിലെ നിർത്തിയിടുന്ന വാഹനങ്ങൾ ഓഫിസ് സമയം കഴിഞ്ഞാണ് തിരിച്ചെടുക്കുക. പാർക്ക് ചെയ്യുന്നതാവട്ടെ ചെറു വാഹനങ്ങൾക്കും കാൽനടക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കും വിധമാണ്. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലും മറ്റും നിർത്തിയിടുന്ന വാഹനങ്ങൾ പലപ്പോഴും സ്ഥാപനങ്ങളുടെ പ്രവേശന കവാടം അടച്ചും കാൽനടക്കാർക്ക് പോകാൻ കഴിയാത്ത വിധത്തിലുമാണ്. കിഴക്കേ കവല കോടതി ജങ്ഷൻ മുതൽ ബസ് സ്റ്റാൻഡ് ജങ്ഷൻ വരെ റോഡിനിരുവശവും അനധികൃതമായാണ് വാഹന പാർക്കിങ്. ബി.എഡ് കോളജ് ജങ്ഷൻ മുതൽ പടിഞ്ഞാേറ കവല വരെ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റി ഇറക്കുന്നത് തോന്നിയതുപോലെയാണ്. മിക്ക ബസുകളും റോഡിന് നടുവിലാണ് നിർത്തുക. ഇതോെട, പിന്നാലെ എത്തുന്ന വാഹനങ്ങൾ മുന്നിൽ നിർത്തുന്ന ബസുകളിൽ ഇടിക്കുക പതിവാണ്. വേഗം കുറച്ചോ, സിഗ്നൽ നൽകിയോ അല്ല പല ബസുകളും ടൗണിൽ നിർത്തുന്നത്. ടൗണിൽ പലയിടത്തും സീബ്രലൈനുകൾ ഇല്ല. ഉള്ള സ്ഥലത്ത് കാൽനടക്കാർക്ക് കടന്നു പോകാൻ അവസരം നൽകാറില്ല. അഞ്ച് റോഡുകൾ സംഗമിക്കുന്ന കിഴക്കേ കവലയിലും നാല് റോഡുകൾ ചേരുന്ന പടിഞ്ഞാേറ കവലയിലും ട്രാഫിക് ഐലഡേ് സ്ഥാപിക്കണമെന്ന ആവശ്യത്തിനും നടപടി സ്വീകരിച്ചിട്ടില്ല. കിഴക്കേ കവലയിൽനിന്ന് താന്നിമൂടിന് തിരിയുന്നിടത്ത് റോഡിനിരുവശത്തും അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അപകടസാധ്യത വർധിപ്പിച്ചു. ചരക്ക് ലോറികളും മറ്റും ഇവിടെ സാധനങ്ങൾ കയറ്റിയിറക്കാനായി മണിക്കൂറോളമാണ് പാർക്ക് ചെയ്യുന്നത്. മാത്രവുമല്ല കോമ്പയാർ റൂട്ടിലേക്കുള്ള ബസ് സ്റ്റോപ് കൂടിയാണിവിടം. ബസ് പാർക്ക് ചെയ്യുന്നതിെൻറ മുന്നിലും പിന്നിലും ഇരുവശങ്ങളിലും ഓട്ടോകളും ജീപ്പുകളും അലക്ഷ്യമായി പാർക്ക് ചെയ്യുന്നതും കാൽനടക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പുരുഷ വാർഡ് അടച്ചുപൂട്ടിയതിൽ പ്രതിഷേധം വണ്ടിപ്പെരിയാർ: ആശുപത്രി നിർമാണ പ്രവർത്തനത്തിെൻറ പേരിൽ വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പുരുഷ വാർഡ് അടച്ചുപൂട്ടിയതിൽ പ്രതിഷേധം. ഇപ്പോൾ കിടത്തിച്ചികിത്സ ലഭിക്കേണ്ട രോഗികളെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കുമളി, പീരുമേട് ആശുപത്രിയിലേക്കാണ് പറഞ്ഞയക്കുന്നത്. പെരിയാർ പ്രദേശത്തെ തോട്ടം തൊഴിലാളികളുടെയും കർഷകരുടെയും ഏക ആശ്രയമായ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ സാമൂഹിക ആരോഗ്യ കേന്ദ്രമാക്കി ഉയർത്തിയെങ്കിലും ഡോക്ടർമാരുടെ കുറവും, കിടത്തിച്ചികിത്സ നൽകുന്നതിന് ആവശ്യമായ കെട്ടിടങ്ങൾ തുറന്നു നൽകാത്തതും സാധാരണക്കാർക്ക് തിരിച്ചടിയായി. ഡോക്ടർമാരുടെ പഴയ പാറ്റേൺ ഇതുവരെ മാറ്റിയിട്ടില്ല. ഏഴ് ഡോക്ടർമാർ വേണ്ടിടത്ത് നാലുപേരെ മാത്രമാണ് നിയമിച്ചിരിക്കുന്നത്. ഇവരിൽ രണ്ടുപേർ കോൺഫറൻസ്, ക്യാമ്പ് ആവശ്യങ്ങൾക്കായി പോകുേമ്പാൾ ചികിത്സ തേടിയെത്തുന്നവർ ഏറെ ബുദ്ധിമുട്ടുന്നു. ദിനേന എഴുന്നൂറോളം പേരാണ് ഒ.പിയിൽ ചികിത്സ തേടിയെത്തുന്നത്. സാമൂഹിക ആരോഗ്യ കേന്ദ്രത്തിെൻറ രണ്ടാം ബ്ലോക്ക് പണി പൂർത്തിയാക്കിയിട്ടും തുറന്ന് നൽകാത്തതിലും പ്രതിഷേധം ശക്തമാണ്. അഴുത ബ്ലോക്ക് പഞ്ചായത്തിെൻറ കീഴിലാണ് ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. എന്നാൽ, ഒരാഴ്ചയായി ഇവിടെ കിടപ്പുരോഗികൾ ഇല്ലെന്നും സ്ത്രീ വാർഡിലെ കെട്ടിടത്തോട് ചേർന്ന് പുതിയ ടോയ്ലറ്റ് സംവിധാനം പണിയുന്നതിെൻറ ഭാഗമായി സ്ത്രീ വാർഡ് മാത്രമാണ് താൽക്കാലികമായി അടച്ചിടാൻ പോകുന്നതെന്നും പുരുഷ വാർഡുകൾ അടച്ചിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.