എസ്​.ഇ.യു ജില്ല സമ്മേളനം

തൊടുപുഴ: സി.പി.എം നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ സിവിൽ സർവിസിനെ തകർക്കാൻ ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രേട്ടറിയറ്റ് മെംബർ കെ.എം.എ ഷുക്കൂർ. തൊടുപുഴയിൽ സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ ജില്ല സമ്മേളനത്തി​െൻറ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാർ കാലാകാലങ്ങളായി അനുഭവിച്ചു വരുന്ന ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നത് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. എസ്.ഇ.യു ജില്ല പ്രസിഡൻറ് വി.ജെ. സലീം അധ്യക്ഷതവഹിച്ചു. ലീഗ് ജില്ല പ്രസിഡൻറ് എം.എസ്. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. യൂനിയൻ സംസ്ഥാന പ്രസിഡൻറ് എ.എം. അബൂബക്കർ സമ്മേളനപ്രമേയം അവതരിപ്പിച്ചു. പാർട്ടി ജില്ല ജനറൽ സെക്രട്ടറി എ.എം. ഹാരിദ്, വൈസ് പ്രസിഡൻറ് എം.എം. ബഷീർ, സിബി മുഹമ്മദ്, പന്തളം അബ്ദുൽ വഹാബ്, കെ.എ. നാസർ, കെ.പി. നൂറുദ്ദീൻ, കെ.കെ. നൗഷാദ്, എൻ.കെ. നാസർ, പി.എം. സഹൽ, പി.ടി. സജീന, പി.എം. സൽമ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വി.എ. നവാസ് സ്വാഗതവും എം.എ. സുബൈർ നന്ദിയും പറഞ്ഞു. 'ശ്രദ്ധ പദ്ധതി'; കുടയത്തൂർ സ്കൂളിന് നേട്ടം കുടയത്തൂർ: സംസ്ഥാന സർക്കാറി​െൻറ വിദ്യാഭ്യാസ പരിപാടിയായ 'ശ്രദ്ധ പദ്ധതി' നടത്തിപ്പിലും അവതരണത്തിലും ജി.എൻ.എൽ.പി.എസ് കുടയത്തൂർ സംസ്ഥാനതലത്തിൽ എൽ.പി വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജില്ല തലത്തിൽ നടന്ന അവതരണങ്ങളിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളുകളാണ് സംസ്ഥാനതലത്തിൽ പെങ്കടുത്തത്. ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയ ജി.എൻ.എൽ.പി.എസ് കുടയത്തൂർ 26ന് തിരുവനന്തപുരത്ത് നടന്ന അവതരണത്തിൽ രണ്ടാം സ്ഥാനവും കാഷ് പ്രൈസും ഡി.പി.െഎ മോഹൻകുമാറിൽനിന്ന് ടീച്ചർ ഇൻ ചാർജ് ഗ്രിഷ കെ. ജോൺ ഏറ്റുവാങ്ങി. അധ്യാപകരായ ഷീജ ആർ. നായർ, നൈസമ്മ എബ്രഹാം എന്നിവരാണ് നേതൃത്വം നൽകിയത്. വിലത്തകർച്ചയിൽ വലഞ്ഞ് കർഷകർ നെടുങ്കണ്ടം: കാർഷികോൽപന്നങ്ങൾക്ക് വില കുറഞ്ഞതും രാസവളങ്ങളുടെയും കീടനാശിനികളുടെയും വില വർധിച്ചതും കർഷകരെ വലക്കുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് രാസവളങ്ങൾക്ക് അഞ്ച് ശതമാനത്തിലധികവും കീടനാശിനികൾക്ക് 20 ശതമാനം വരെയുമാണ് വില ഉയർന്നത്. കാർഷികവിളകളുടെ വിലയിടിവിൽനിന്ന് കരകയറാനാകാതെ കർഷകർ നട്ടം തിരിയുമ്പോഴാണ് രാസവളങ്ങൾക്കും കീടനാശിനികൾക്കും വില വർധിച്ചത്. ഏലക്ക വിലയിൽ നേരിയ മുന്നേറ്റമുണ്ടെങ്കിലും കുരുമുളകിന് നേർപകുതിയായി. 730രൂപവരെയുണ്ടായിരുന്ന കുരുമുളകിന് 370 ആയി കുറഞ്ഞു. ഒരുകിലോ ഏലക്കക്ക് 800മുതൽ 950രൂപവരെ കർഷകർക്ക് ലഭിക്കുമെങ്കിലും കൃഷിക്കായി 800രൂപയോളം ചെലവുവരും. ഗ്രാമ്പൂവിന് 640രൂപയും കാപ്പിക്ക് 112രൂപയും ജാതിക്ക് 220രൂപയും ജാതിപത്രിക്ക് 850രൂപയുമാണ് വില. എന്നാൽ, 50കിലോഗ്രാമി​െൻറ ഒരു ചാക്ക് ഫാക്ടംഫോസിന് 900 രൂപയാണ് വില. കഴിഞ്ഞവർഷം 865രൂപയായിരുന്നു. 565രൂപയായിരുന്ന 50 കിലോ പൊട്ടാഷി​െൻറ വില 630രൂപയായി. 280രൂപക്ക് ലഭിച്ചിരുന്ന യൂറിയയുടെ വില 305രൂപയും റോക്ക് ഫോസ്ഫേറ്റി​െൻറ വില 410രൂപയായും ഉയർന്നു. കോംപ്ലക്സി​െൻറ വില 1065 രൂപയായി. വളവും കീടനാശിനികളും വാങ്ങാനും കൂലിനൽകാനും ഭാരിച്ച തുക ചെലവാകുന്നു. ഏലം ഉൾപ്പെടെ കൃഷി സംരക്ഷിക്കാനും അടുത്ത സീസണിൽ കൂടുതൽ വിളവ് ലഭിക്കാനും വളവും കീടനാശിനികളും അധികമായി ഉപയോഗിക്കേണ്ട സമയത്താണ് ഈ വിലവർധന. അതിനനുസരിച്ച് കാർഷികോൽപന്നങ്ങൾക്ക് വില ലഭിക്കാത്തതിനാൽ കൃഷിയുമായി മുന്നോട്ടുപോകാനാകാതെ കർഷകർ നട്ടം തിരിയുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.