ടൂറിസത്തി​െൻറ മറവിൽ സർക്കാർ ഭൂമി സ്വന്തമാക്കാൻ നീക്കം ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ നേൃത്വത്തിൽ പ്രോജക്​ട്​ തയാറാക്കി ഭൂമിയടക്കം പാട്ടത്തിന്​ വാങ്ങുകയാണ്​ ലക്ഷ്യം

പത്തനംതിട്ട: ടൂറിസം മറയാക്കി സർക്കാർ ഭൂമിയിൽ ആധിപത്യം സ്ഥാപിക്കാൻ സ്വകാര്യ മേഖല. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ നേൃത്വത്തിൽ പ്രോജക്ട് തയാറാക്കി ഭൂമിയടക്കം പാട്ടത്തിന് വാങ്ങുകയാണ് ലക്ഷ്യം. ഇൗ ഭൂമി പിന്നീട് പലപ്പോഴും ഡി.ടി.പി.സിക്ക് തിരിച്ചുകിട്ടാറില്ല. ഡി.ടി.പി.സിയിൽനിന്ന് വാടകക്കോ പാട്ടത്തിനോ എടുക്കുന്ന പ്രോജക്ടുകളിൽ സ്വന്തംനിലക്ക് സൗകര്യങ്ങൾ വർധിപ്പിക്കുകയും തർക്കങ്ങൾ ഉന്നയിച്ച് തിരിച്ച് നൽകാതിരിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. സ്ഥിരമായ സെക്രട്ടറിയും ജീവനക്കാരും ഡി.ടി.പി.സിയിൽ ഇല്ലാത്തതും ഇത്തരക്കാർക്ക് സൗകര്യമാണ്. പത്തനംതിട്ട ജില്ലയിൽ മൂന്നിടത്ത് ഭൂമിക്ക് വേണ്ടി ഡി.ടി.പി.സി സമ്മർദം ചെലുത്തിവരുകയാണ്. ഇടുക്കി ജില്ലയിലെ മൂന്നാറിൽ 14 ഏക്കർ ഭൂമിക്ക് വേണ്ടി അപേക്ഷ നൽകിയതിനൊപ്പംതന്നെ ഡി.ടി.പി.സിയുടെ ബോർഡ് സ്ഥാപിച്ച് നിർമാണം ആരംഭിച്ചു. കണ്ണൂർ ജില്ലയിൽ ഇത്തരത്തിൽ ടൂറിസം പദ്ധതിക്ക് ഭൂമി വിട്ടുകൊടുത്തതി​െൻറ പേരിൽ വിജിലൻസ് അന്വേഷണം തുടങ്ങി. പത്തനംതിട്ട ജില്ലയിൽ ആങ്ങമൂഴി, പോളച്ചിറ, നെടുംകുന്നുമല എന്നിവിടങ്ങളിലെ സർക്കാർ ഭൂമിക്ക് വേണ്ടിയാണ് ഡി.ടി.പി.സി അവകാശം ഉന്നയിക്കുന്നത്. ഭൂമി വിട്ടുനൽകാത്തതി​െൻറ പേരിൽ ടൂറിസം മന്ത്രി നേരിട്ട് ഇടപെട്ടു. എന്നാൽ, റവന്യൂ വകുപ്പാണ് ഭൂമി നൽകേണ്ടതെന്ന നിലപാടിലാണ് കലക്ടർ. പത്തനംതിട്ട കലക്ടർെക്കതിരെ സി.പി.എം നേതൃത്വം തിരിയാൻ കാരണമായതിന് പിന്നിലും ഭൂമി കേസുണ്ട്. കുളനടയിലെ പോളച്ചിറ അക്വ അഡ്വഞ്ചർ ടൂറിസം പദ്ധതിക്കുവേണ്ടി 30 കോടി രൂപയുടെ പ്രോജക്ടാണ് ഡി.ടി.പി.സി തയാറാക്കിയത്. എന്നാൽ, സർക്കാർ അനുമതി നൽകിയത് മൂന്നുകോടി രൂപയുടെ പദ്ധതിക്കും. മൂന്നാറിൽ സർവേ നമ്പർ 62/25ൽ 14 ഏക്കർ ഭൂമിയിൽ ബോട്ടാണിക്കൽ ഗാർഡൻ നിർമിക്കാൻ ഡി.ടി.പി.സി അപേക്ഷ നൽകിയതായി കഴിഞ്ഞ ദിവസം നിയമസഭയിലെ ചോദ്യത്തിന് റവന്യൂ മന്ത്രി രേഖാമൂലം മറുപടി നൽകിയിരുന്നു. ഭൂമി കൈമാറുന്നത് സംബന്ധിച്ച് സർക്കാർ പരിശോധിച്ച് വരുന്നുവെന്നും അറിയിച്ചു. എന്നാൽ, ഇതേ ഭൂമിയിൽ നിർമാണം ആരംഭിച്ച് നാളുകളായി. ഡി.ടി.പി.സിയുടെ ബോർഡ് സ്ഥാപിച്ച് അനധികൃതമായി ഭൂമി ൈകയേറി നിർമാണം നടത്തിയിട്ടും സർക്കാർ അറിഞ്ഞിട്ടില്ല. ജടായുപ്പാറയിൽ ബി.ഒ.ടി അടിസ്ഥാനത്തിലാണ് ഭൂമി വിട്ടുകൊടുത്തതും അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ ഫണ്ട് അനുവദിക്കുന്നതും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.