പീഡാനുഭവ സ്​മരണയിൽ ക്രൈസ്​തവർ ദുഃഖവെള്ളി ആചരിച്ചു; ഇനി പ്രത്യാശയുടെ ഇൗസ്​റ്റർ

കോട്ടയം: പീഡാനുഭവ സ്മരണയിൽ കൈസ്ത്രവർ ദുഃഖവെള്ളി ആചരിച്ചു. യേശുവി​െൻറ സഹനജീവിതത്തി​െൻറയും കുരിശുമരണത്തി​െൻറയും സ്മരണകൾ പുതുക്കിയാണ് ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിച്ചത്. ദേവാലയങ്ങളിൽ ഉപവാസവും കുരിശി​െൻറ വഴിയും ദീപക്കാഴ്ചയും നേർച്ചക്കഞ്ഞി വിതരണവും ഉൾപ്പെടെയുള്ള ചടങ്ങുകളാൽ ഭക്തിസാന്ദ്രമായി. പെസഹദിനം മുതൽ പ്രാർഥനയിലൂടെ സജീവമായ വിശുദ്ധ വാരാചരണ കർമങ്ങൾ യേശുവി​െൻറ ഉയിർത്തെഴുന്നേൽപി​െൻറ സ്മരണ പുതുക്കി പ്രത്യാശയുടെ ഇൗസ്റ്റർ ആഘോഷിക്കുന്നത്. ദുഃഖവെള്ളിയാഴ്ച പീഡാനുഭവ വായന, കുരിശി​െൻറ വഴി, പീഡാനുഭവ സന്ദേശം, കുരിശുവന്ദനം, നഗരികാണിക്കൽ എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ പീഡാനുഭവ തിരുകർമങ്ങൾക്ക് ആർച് ബിഷപ് മാർ മാത്യു മൂലക്കാട്ടും വിമലഗിരി കത്തീഡ്രലിൽ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിലും മുഖ്യകാർമികത്വം വഹിച്ചു. നല്ലിടയൻ പള്ളിയിൽനിന്ന് വിമലഗിരി കത്തീഡ്രലിലേക്ക് നടന്ന കുരിശിൻറ വഴി. ഫാ. ബേസിൽ പാദുവ നയിച്ചു. ഫാ. മാത്യു മാടയാങ്കൽ സന്ദേശം നൽകി. കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ ദുഃഖവെള്ളി തിരുകർമങ്ങൾക്ക് വികാരി ഡോ. ജോസഫ് മണക്കളം മുഖ്യകാർമികത്വം വഹിച്ചു. കോട്ടയം നഗരത്തി​െൻറ 18 കേന്ദ്രങ്ങളിൽനിന്നുള്ള കുരിശി​െൻറ വഴി പള്ളിയിലെത്തി. തുടർന്ന് നേർച്ചക്കഞ്ഞി വിതരണവും നടന്നു. കുടമാളൂർ സ​െൻറ് മേരീസ് ഫൊറോന പള്ളിയിൽ കുരിശി​െൻറ വഴി, സന്ദേശം എന്നിവക്ക് ഫാ. ഡോ. ജോസഫ് കടുപ്പിൽ മുഖ്യകാർമികത്വം വഹിച്ചു. പീഡാനുഭവ തിരുകർമങ്ങൾക്ക് ആർച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിച്ചു. കാരിത്താസിൽനിന്ന് പള്ളിയിലേക്ക് കുരിശി​െൻറ വഴി നടന്നു. മണ്ണാർകുന്ന് സ​െൻറ് ഗ്രിഗോറിയോസ് പള്ളിയിൽ കുരിശി​െൻറ വഴി, നഗരികാണിക്കൽ, മുടിയൂർക്കര തിരുകുടംബ പള്ളിയിൽ പീഡാനുഭവ തിരുകർമങ്ങൾക്ക് വികാരി ജയിംസ് കലയംകണ്ടംമറ്റം കാർമികത്വം വഹിച്ചു. നഗരികാണിക്കൽ, സ്ലീവാ വണക്കം, നേർച്ചഭക്ഷണം എന്നിവയുണ്ടായിരുന്നു. ഐക്കരച്ചിറ സ​െൻറ് ജോർജ് പള്ളിയിൽ കുരിശി​െൻറ വഴി നടന്നു. ഫാ. സോനു കളത്തൂർ സന്ദേശം നൽകി. പീഡാനുഭവ തിരുകർമങ്ങൾക്ക് വികാരി ജേക്കബ് ചീരംവേലിൽ കാർമികത്വം വഹിച്ചു. മണർകാട് സ​െൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ മൂന്നാംമണി നമസ്കാരം, സ്ലീവാ നമസ്കാരം, പ്രദക്ഷിണം, കുരിശു വന്ദനം എന്നിവയും ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ ആരാധന, നേർച്ചക്കഞ്ഞി വിതരണം, മൂന്നിന് മാർ സ്ലീവ കുരിശടിയിൽനിന്ന് കുരിശി​െൻറ വഴി, ദുഃഖവെള്ളി തിരുകർമങ്ങൾ, നഗരികാണിക്കൽ, തിരുസ്വരൂപ ചുംബനം എന്നിവയും നടന്നു. അതിരമ്പുഴ സ​െൻറ് മേരീസ് ഫൊറോനാ പള്ളിയിൽ നൂറുകണക്കിന വിശ്വാസികൾ പെങ്കടുത്ത കുരിശി​െൻറ വഴി വലിയപള്ളിയിൽനിന്ന് ആരംഭിച്ച് ടൗണ്‍ ചുറ്റി തിരികെ പള്ളിയിലെത്തി. ശനിയാഴ്ച രാവിലെ 11ന് പൊതുമാമോദീസ, വൈകീട്ട് അഞ്ചിന് കുർബാന, പുത്തൻ വെള്ളവും പുത്തൻ തീയും ആശീർവാദം എന്നിവയുണ്ടാകും. ഞായറാഴ്ച പുലർച്ച 2.30ന് ഉയിർപ്പ് തിരുകർമങ്ങൾ, രാവിലെ ആറിനും 8.30നും കുർബാന വലിയ പള്ളിയിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.