മറയൂർ: മറയൂരിലെ സംരക്ഷിത വനമേഖലയിൽനിന്ന് വൻ ചന്ദനമരം മുറിച്ചുകടത്തി. ചന്ദന ഡിവിഷനിലെ നാച്ചിവയൽ റിസർവിൽനിന്നാണ് മോഷണം. ചന്ദനസംരക്ഷണത്തിനായി കാവൽക്കാരെ നിയോഗിച്ച നാച്ചിവയൽ റിസർവിൽ നിന്ന 80 കിലോ വരുന്ന ചന്ദനം കഴിഞ്ഞദിവസം രാത്രി മോഷ്ടാക്കൾ വെട്ടിക്കടത്തുകയായിരുന്നു. അമ്പലപ്പാറ ഭാഗത്ത് അഞ്ചുനാട് ഗ്രാമനിവാസികൾ ആരാധന നടത്തുന്ന ക്ഷേത്രഭാഗത്ത് 25 മീറ്റർ അകലത്തിലായിരുന്നു മരം. ചന്ദനകാവലിനായി ആദിവാസി വിഭാഗത്തിൽനിന്ന് സ്പെഷൽ റിക്രൂട്ട്മെൻറിലൂടെ നിയമനം ലഭിച്ചവരെയും ൈട്രബൽ വാച്ചർമാരെയുമാണ് ഈ ഭാഗത്ത് നിയോഗിച്ചിരിക്കുന്നത്. പുറമെ സ്നിഫർ, ട്രാക്കർ വിഭാഗത്തിൽപെട്ട ഡോഗ് സ്ക്വാഡിെൻറ സേവനം ഉൾപ്പെടെ ശക്തമായ സുരക്ഷ സംവിധാനങ്ങളാണ് നാച്ചിവയൽ റിസർവിന്. പുറമെനിന്നുള്ളവർക്ക് കടന്നെത്താൻ പ്രയാസമുള്ള വനമേഖലയിൽനിന്നാണ് ചന്ദനമോഷണം. മോഷണം പോയ മരത്തിന് അഞ്ചുലക്ഷം രൂപവരെ വിലവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.