കോടതിയിൽനിന്ന്​ ഫയൽ കടത്ത്​: വക്കീൽ ഗുമസ്​തൻ അറസ്​റ്റിൽ

നെടുങ്കണ്ടം: കോടതിയിൽനിന്ന് 140ഓളം പെറ്റിക്കേസ് ഫയലുകൾ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ വക്കീൽ ഗുമസ്തനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടിയെരുമ നടുപ്പറമ്പിൽ ബിനോയിയാണ് (42) അറസ്റ്റിലായത്. കോടതിയിൽനിന്ന് ഫയലുകൾ കാണാതായ സംഭവത്തിൽ ഹൈകോടതി നിർദേശത്തെത്തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പെറ്റിക്കേസുകളുടെ ഫയലുകൾ പൂഴ്ത്തി രണ്ടരലക്ഷത്തിൽ അധികം രൂപ ഇയാൾ കൈക്കലാക്കിയതായാണ് കേസ്. മജിസ്േട്രറ്റ് നേരിട്ട് ബന്ധപ്പെട്ട കക്ഷികളെ ഹിയറിങ് നടത്തി ഫയലുകൾ കടത്തിയ ആളെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചശേഷമാണ് അറസ്റ്റ്. 2016 മുതലുള്ള പെറ്റിക്കേസുകളുടെ ഫയലുകളാണ് കാണാതായത്. 140 ഫയലുകളിൽ കുറെ എണ്ണം തിരികെകിട്ടി. പെറ്റിക്കേസുകളിൽ പ്രതികളായവർക്ക് പൊലീസ് പിഴചുമത്തി കോടതിയിലൊടുക്കാനാവശ്യപ്പെടുകയാണ് ചെയ്യുന്നത്. കോടതിയിലെത്തുന്ന ഇത്തരം കേസുകളിലെ പ്രതികൾ അഭിഭാഷകർ മുഖേന പിഴയടക്കുകയാണ് പതിവ്. എന്നാൽ, സാധാരണക്കാരായവർ കോടതിയിൽനിന്ന് സമൻസ് ലഭിക്കുന്നതോടെ നേരെ കോടതിയിലെത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെയെത്തുന്നവരിൽനിന്ന് പിഴത്തുക കൈക്കലാക്കിയ വക്കീൽ ഗുമസ്തൻ ഇതുവരെ കോടതിയിൽ ഒടുക്കിയില്ല. ഈ കേസുകളുമായി ബന്ധപ്പെട്ട ഫയലുകളാണ് കാണാതായത്. കോടതിയിൽനിന്ന് മാറ്റിയ ഫയലുകൾ ഇയാൾ നശിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടെയാണ് കോടതിയിൽ സൂക്ഷിച്ച പെറ്റിക്കേസ് ഫയലുകൾ ഗുമസ്തൻ കടത്തിയത്. ആരോപണവിധേയനായ ഗുമസ്തനെ കോടതിയിൽനിന്ന് സമീപകാലത്ത് പുറത്താക്കിയിരുന്നു. കാണാതായ ഫയലുകളുടെ കോപ്പി പൊലീസ് സ്റ്റേഷനുകളിൽനിന്നെടുത്ത് നിയമനടപടി പൂർത്തീകരിക്കാൻ ഹൈകോടതി നിർദേശം നൽകിയിരുന്നു. നെടുങ്കണ്ടം എസ്.ഐ ഇ.കെ. സോൾജിമോ​െൻറ നേതൃത്വത്തിലെ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.