തേക്കടി പുഷ്പമേളക്ക്​ തുടക്കമായി; സമാപനം ഏപ്രിൽ 15ന്

കുമളി: വിനോദസഞ്ചാര സീസണോടനുബന്ധിച്ച് തേക്കടിയിൽ നടക്കുന്ന പുഷ്പമേളക്ക് തുടക്കമായി. 12ാമത് തേക്കടി പുഷ്പമേള കല്ലറക്കൽ ഗ്രൗണ്ടിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലിസിയാമ്മ ജോസാണ് ഉദ്ഘാടനം ചെയ്തത്. തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി, മണ്ണാറത്തറയിൽ ഗാർഡൻസ്, കുമളി ഗ്രാമപഞ്ചായത്ത് എന്നിവരാണ് സംഘാടകർ. ഏപ്രിൽ 15നാണ് സമാപനം. മേളയോടനുബന്ധിച്ച് കാൽ ലക്ഷം ചതുരശ്രയടി വിസ്തൃതിയിലാണ് പുഷ്പങ്ങൾ ഒരുക്കിയത്. 15വരെ നീളുന്ന മേളയിൽ വിവിധ കലാമത്സരങ്ങൾ, സെമിനാറുകൾ, കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. 30രൂപയാണ് പ്രവേശനപാസ് നിരക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.