കമ്യൂണിസ്​റ്റ്​ എം.എൽ.എ കെ.ജി.എന്‍ നമ്പൂതിരിപ്പാടി​െൻറ വസതി പുരാവസ്തുവകുപ്പ് സംരക്ഷിക്കും

ചങ്ങനാശ്ശേരി: ആയിരം വര്‍ഷത്തെ ചരിത്രം പേറുന്ന പുഴവാത് കുമാരമംഗലത്ത് മന ഇനി സംസ്ഥാന പുരാവസ്തു വിഭാഗത്തി​െൻറ സംരക്ഷണത്തിൽ. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും 1967മുതല്‍ 70വരെ ചങ്ങനാശ്ശേരിയുടെ എം.എ.ല്‍എയുമായിരുന്ന പരേതനായ കെ.ജി.എന്‍ നമ്പൂതിരിപ്പാട് താമസിച്ചതാണ് കുമാരമംഗലത്ത് മന. കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച കാലത്ത് ഇ.എം.എസ് ഉൾപ്പെട നേതാക്കൾ ഓളിവിൽ താമസിച്ച് പ്രവർത്തിച്ച വീടാണിത്. കേരളീയ വാസ്തുശിൽപകലയില്‍ നിര്‍മിച്ച വീടും 15സ​െൻറ് സ്ഥലവും ഉള്‍പ്പെടുന്ന ഭാഗമാണ് പുരാവസ്തുവകുപ്പ് ഏറ്റെടുത്തത്. മനയോടുചേര്‍ന്നള്ള ആറുസ​െൻറ് സ്ഥലവും കുടുംബാംഗങ്ങള്‍ പുരാവസ്തു വകുപ്പിന് സൗജന്യമായി വിട്ടുനല്‍കി. പദ്ധതിക്കായി 1,42,16000 രൂപ അനുവദിക്കുകയും ഇതില്‍ ആദ്യഗഡുവായ 42.16ലക്ഷം രൂപ ഒന്നരവര്‍ഷം മുമ്പ് നല്‍കുകയും ചെയ്തു. ഈ തുക വിനിയോഗിച്ച് മനയിലെ കുടുംബാംഗങ്ങള്‍ക്കായി പുതിയ വീട് നിര്‍മിച്ചു. പൗരാണികതയുടെ സൗന്ദര്യം തുളുമ്പുന്ന മനയിലെ നാലുകെട്ടും നിലവറയും നെല്ലറയുമെല്ലാം കേരളത്തനിമ വിളിച്ചോതുന്നതാണ്. നാലുകെട്ടിനകത്ത് 125 വര്‍ഷത്തിലേറെ പഴക്കമുള്ള ഗണപതിപ്രതിഷ്ഠയും പൂത്തുപന്തലിച്ച ലിച്ചിയും ഇവിടത്തെ ആകര്‍ഷണമാണ്. മന പൗരാണികരീതിയില്‍ പരിരക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. യു.ഡി.എഫ് സര്‍ക്കാറി​െൻറ കാലത്താണ് ഏറ്റെടുക്കൽ നടപടി ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.