പത്തനംതിട്ട: െഎ.എഫ്.എസിലെ ജൂനിയർ ഉദ്യോഗസ്ഥനെ മാനേജിങ് ഡയറക്ടറായി നിയമിച്ചതിന് നിയമസാധുത ഉറപ്പുവരുത്താൻ കെ.എഫ്.ഡി.സിയിൽ (കേരള വനം വികസന കോർപറേഷൻ)സർവിസ് ചട്ട ഭേദഗതിക്ക് വനം വകുപ്പിെൻറ സമ്മർദം. മുഖ്യമന്ത്രിയുടെ ഒാഫിസിലാണ് ഇപ്പോൾ ഫയലുള്ളത്. ഇതുസംബന്ധിച്ച് ഹൈേകാടതിയിൽ കേസുള്ളത് ചൂണ്ടിക്കാട്ടിയാണ് പൊതുഭരണവകുപ്പ് ഭേദഗതിക്ക് അംഗീകാരം നൽകാത്തത്. എന്നാൽ, അംഗീകാരത്തിനുവേണ്ടി വനം മന്ത്രി നേരിട്ട് ഇടപെടുന്നുവെന്നാണ് പറയുന്നത്. നിലവിലെ സർവിസ് ചട്ടം അനുസരിച്ച് വനം വകുപ്പിലെ ചീഫ് കൺസർവേറ്ററുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെയാണ് കെ.എഫ്.ഡി.സി എം.ഡിയായി െഡപ്യൂേട്ടഷനിൽ നിയമിക്കേണ്ടത്. എന്നാൽ, ഇത്തവണ െഡപ്യൂട്ടി കൺസർവേറ്റർ റാങ്കിലുള്ളയാളെ നിയമിച്ചതാണ് വിവാദത്തിന് കാരണമായത്. സർവിസിൽനിന്ന് വിരമിച്ച ശേഷം െഎ.എഫ്.എസ് ലഭിച്ചതിനെത്തുടർന്ന് മടങ്ങിയെത്തിയയാളെയാണ് നിയമിച്ചത്. ഇതിനെ ചോദ്യംെചയ്ത് സി. െഎ.ടി.യു യൂനിയൻ ഹൈകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. ജനറൽ മാനേജർ കൺസർവേറ്റർ റാങ്കിലാണ്. ഡിവിഷനൽ മാനേജർമാർ െഡപ്യൂട്ടി കൺസർവേറ്റർ/അസി. കൺസർവേറ്റർ റാങ്കിലും. തലപ്പത്ത് െഡപ്യൂട്ടി കൺസർവർവേറ്റർ വരുന്നതോടെ താഴെത്തട്ടിലും മാറ്റം വരണം. ഇതിനുപുറമെ െഡപ്യൂട്ടി കൺസർവേറ്റർ എം.ഡിയാകുന്നതോടെ സാമ്പത്തിക അധികാരങ്ങളിലും നിയന്ത്രണങ്ങൾ വരും. ഇതോടെ കമ്പനിയുടെ നിലനിൽപ് ചോദ്യംചെയ്യപ്പെടുമെന്നാണ് ജീവനക്കാർ പറയുന്നത്. 175ഒാളം ജീവനക്കാരും ശ്രീലങ്കൻ അഭയാർഥികളടക്കം ആയിരത്തോളം തൊഴിലാളികളുമുണ്ട്. പുറമെ ഇക്കോ ടൂറിസം പദ്ധതികളും നടപ്പാക്കുന്നു. സർവിസ് സംഘടനകളുമായും പി.എസ്.സിയുമായും ചർച്ചനടത്താതെയാണ് സർവിസ് ചട്ടം ഭേദഗതി ചെയ്യാനുള്ള നിർദേശം തയാറാക്കിയതെന്നാണ് ആക്ഷേപം. ഹൈകോടതിയിൽ കേസ് നിലനിൽക്കെ സർവിസ് ചട്ടം ഭേദഗതിചെയ്യുന്നത് കോടതിയലക്ഷ്യമാകുമെന്നും ഒരുവിഭാഗം ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.