മറയൂർ: മറയൂർ ചന്ദന ഡിവിഷനിലെ നാച്ചിവയൽ ചന്ദന റിസർവിൽ കടന്ന് മാൻകൂട്ടങ്ങളെ ആക്രമിക്കുന്ന തെരുവുനായ്ക്കൾ കൂട്ടത്തോടെ ചത്തനിലയിൽ. ചന്ദന റിസർവിന് സമീപത്തെ നാച്ചിവയൽ ആശ്രമം വക സ്ഥലത്തും നാച്ചിവയൽ-ആനക്കാൽപെട്ടി റോഡിെൻറ വശങ്ങളിലുമാണ് നാല് തെരുവുനായ്ക്കളെ ചത്തനിലയിൽ കണ്ടത്. രണ്ടു മാസത്തിനൂള്ളിൽ നിരവധി മാനുകളാണ് തെരുവുനായ്ക്കളുടെ കടിയേറ്റ് ചത്തത്. സമീപത്തെ ജനവാസകേന്ദ്രമായ നാച്ചിവയൽ കോളനി, പുളിക്കരവയൽ എന്നവിടങ്ങളിൽനിന്ന് എത്തുന്ന നായ്ക്കളാണ് പുള്ളിമാൻ കൂട്ടങ്ങൾക്ക് ഭീഷണിയായത്. രണ്ടുദിവസം മുമ്പും നായ്ക്കളുടെ കടിയേറ്റ് ഒന്നരവയസ്സ് വരുന്ന പുള്ളിമാൻ ചത്തിരുന്നു. ഇതിനുപിന്നാലെയാണ് ആക്രമണകാരികളായ നായ്ക്കൾ കൂട്ടത്തോടെ ചത്തത്. വിഷം െവച്ച് കൊന്നതാകാമെന്നാണ് സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.