ശ്രീറാം വെങ്കിട്ടരാമൻ ഫീസടച്ചു; മറയൂരിൽ ആദിവാസികൾക്കെല്ലാം ജനനരേഖ

മറയൂർ: ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഗോത്രവർഗക്കാർക്കും പ്രായഭേദമന്യേ ജനനസർട്ടിഫിക്കറ്റുകൾ ഒറ്റയടിക്ക് വിതരണം ചെയ്യും. 1989 ഗോത്രവർഗക്കാർക്കാണ് 28ന് ജനനരേഖ സ്വന്തമാകുന്നത്. മുൻ ദേവികുളം സബ് കലക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമ​െൻറ പ്രത്യേക താൽപര്യപ്രകാരം മറയൂർ ഗ്രാമപഞ്ചായത്ത് അംഗൻവാടി വർക്കർമാരുടെ സഹായത്തോടെയാണ് ജനന സർട്ടിഫിക്കറ്റിനുള്ള അപേക്ഷ സ്വീകരിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. ദേവികുളം സബ് കലക്ടർ സ്ഥാനത്തുനിന്ന് മാറിപ്പോകുന്നതിന് മുമ്പുതന്നെ ശ്രീറാം മുഴുവൻ അപേക്ഷകളും പരിശോധിച്ച് സാധുത നൽകി. പഞ്ചായത്തിൽ അടക്കേണ്ടതിനായി തനിക്ക് ലഭിച്ച അവാർഡ് തുക കൈമാറുകയും ചെയ്തു. 28ന് മറയൂർ ഗവ. എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് ജോമോൻ തോമസി​െൻറ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കലക്ടർ ജി.ആർ. ഗോകുൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ദേവികുളം സബ്കലക്ടർ വി.ആർ. േപ്രംകുമാർ മുഖ്യാതിഥിയായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.