റബർ കോമ്പൗണ്ട് വേസ്റ്റ് ഇറക്കുമതി ആഭ്യന്തരവിപണിക്ക് വെല്ലുവിളി -ഇൻഫാം കോട്ടയം: റബർ കോമ്പൗണ്ട് വേസ്റ്റിെൻറ അനിയന്ത്രിത ഇറക്കുമതി ആഭ്യന്തര വിപണിക്ക് വെല്ലുവിളിയാണെന്നും ഇതിെൻറ പ്രത്യാഘാതം അതീവ ഗുരുതരമായി കർഷകർ നേരിടേണ്ടി വരുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ. പ്രകൃതിദത്ത റബറിെൻറ ആഭ്യന്തര വിപണി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ചെറുകിട റബർ വ്യവസായ മേഖലയെ ആശ്രയിച്ചാണ്. ഇപ്പോൾ ഉത്തരേന്ത്യൻ വ്യവസായികൾ കേരളത്തിലെ വിപണിയിൽനിന്ന് മാറിനിൽക്കുന്നതിെൻറ പിന്നിൽ വൻതോതിലുള്ള റബർ കോമ്പൗണ്ട് വേസ്റ്റ് ഇറക്കുമതിയാണ്. വിദേശ റബർ കമ്പനികൾ ഗുണമേന്മ പരിശോധനക്കുശേഷം പുറന്തള്ളുന്ന റബർ കോമ്പൗണ്ട് വേസ്റ്റ് ഇന്ത്യയിലേക്ക് റബർ കോമ്പൗണ്ട് എന്ന പേരിൽതന്നെ ഇറക്കുമതി ചെയ്യുകയാണ്. പ്രകൃതിദത്ത റബർ, കാർബൺ േബ്ലാക്ക് ഉൾപ്പെടെ വിവിധ കെമിക്കലുകളുമായി ചേർത്ത് ഉണ്ടാക്കുന്ന റബർ കോമ്പൗണ്ട് വിവിധ റബർ ഉൽപന്നങ്ങളുടെ നിർമാണത്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്. റബർ കോമ്പൗണ്ടിന് 10 ശതമാനം മാത്രമാണ് ഇറക്കുമതിച്ചുങ്കം. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ മറവിൽ ഏറ്റവും കുറഞ്ഞ ചെലവിൽ അസംസ്കൃത റബറും റബർ കോമ്പൗണ്ടും ഇന്ത്യയിലെ റബർ ഉൽപന്ന നിർമാതാക്കൾക്കും വ്യവസായികൾക്കും എത്തിച്ച് കേന്ദ്ര സർക്കാർ വ്യവസായ വളർച്ച ലക്ഷ്യമിടുമ്പോൾ തകർന്നടിയുന്നത് റബറിെൻറ ആഭ്യന്തര വിപണിയും കർഷകരും റബർ വ്യാപാരികളുമാണ്. വ്യവസായികളെ സംരക്ഷിക്കാൻ ഗുണനിലവാരമില്ലാത്ത റബർ ഇറക്കുമതിക്ക് പച്ചക്കൊടി കാണിക്കുന്നത് എതിർക്കണം. റബർ കോമ്പൗണ്ട് വേസ്റ്റും റബർ ചണ്ടിയും അനിയന്ത്രിതമായി ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കർഷകരും വ്യാപാരികളും കർഷക ആഭിമുഖ്യമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഏപ്രിൽ അഞ്ചിന് കർഷക കരിദിനം ആചരിച്ച് പ്രതിഷേധിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.