എച്ച്‌.എന്‍.എല്‍ സ്വകാര്യവത്​കരണം: കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണം ^ജോസ്‌ കെ. മാണി

എച്ച്‌.എന്‍.എല്‍ സ്വകാര്യവത്കരണം: കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണം -ജോസ്‌ കെ. മാണി കോട്ടയം: വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്‌പ്രിൻറ് ലിമിറ്റഡിനെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന്‌ ജോസ്‌ കെ. മാണി എം.പി ആവശ്യപ്പെട്ടു. കേന്ദ്രധനമന്ത്രിക്ക്‌ നിവേദനവും നല്‍കി. എച്ച്‌.എന്‍.എല്‍ സ്വകാര്യവത്കരിക്കാന്‍ തീരുമാനം എടുത്തിട്ടില്ലെന്നും എല്ലാവരുമായി ചര്‍ച്ച ചെയ്‌ത്‌ മാത്രമേ തീരുമാനമെടുക്കൂ എന്നുമാണ്‌ പാര്‍ലമ​െൻറിൽ സർക്കാർ അറിയിച്ചിരുന്നത്‌. എന്നാല്‍, ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരണ ഭാഗമായി ടെന്‍ഡര്‍ (എക്‌സ്‌പ്രഷന്‍ ഓഫ്‌ ഇൻററസ്റ്റ്) ക്ഷണിച്ചിരിക്കുകയാണ്‌. അസമിലും നാഗാലാൻഡിലും സമാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുകയും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എച്ച്‌.എന്‍.എല്ലിനെ സ്വകാര്യവത്കരിക്കുകയും ചെയ്യുന്ന കേന്ദ്രനീക്കം ഇരട്ടത്താപ്പാണ്‌. തീരുമാനം പിന്‍വലിപ്പിക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന്‌ മുഖ്യമന്ത്രിയോട്‌ ജോസ്‌ കെ. മാണിയുടെ നേതൃത്വത്തില്‍ എം.എല്‍.എമാരും എച്ച്‌.എല്‍.എല്ലിലെ തൊഴിലാളി സംഘടനകളുടെ നേതാക്കന്മാരും ആവശ്യപ്പെട്ടിരുന്നു. ഇതി​െൻറ ഭാഗമായി ഏപ്രില്‍ മൂന്നിന്‌ തിരുവനന്തപുരത്ത്‌ സർവകക്ഷിയോഗം ചേരുമെന്നും എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.