കീഴാറ്റൂർ സമരം സർക്കാർ ചർച്ചയിലൂടെ പരിഹരിക്കണം ^സി.എസ്.ഐ സഭ

കീഴാറ്റൂർ സമരം സർക്കാർ ചർച്ചയിലൂടെ പരിഹരിക്കണം -സി.എസ്.ഐ സഭ കോട്ടയം: കീഴാറ്റൂരിൽ വയൽക്കിളികളുടെ നേതൃത്വത്തിൽ നടക്കുന്ന സമരം സർക്കാർ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് സി.എസ്.ഐ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മൻ. സഭ മധ്യകേരള മഹായിടവക പരിസ്ഥിതി സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തി​െൻറ കാലാവസ്ഥയും കുടിവെള്ളവും സംരക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന, വയലുകളും കുന്നുകളും പശ്ചിമഘട്ടവും സംരക്ഷിച്ചുള്ള പരിസ്ഥിതി വികസനരേഖയാണ് കേരളത്തിനുവേണ്ടത്. വയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാനും ഹരിതകേരളം സൃഷ്ടിക്കാനുമുള്ള കേരള സർക്കാറി​െൻറ എല്ലാ നടപടികൾക്കും സഭയുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സിനഡ് പരിസ്ഥിതി ഡയറക്ടർ ഡോ. മാത്യു കോശി പുന്നക്കാട്, മധ്യകേരള മഹായിടവക പരിസ്ഥിതി കൺവീനർ ഫാ. ജോർജ് മാത്യു, ഫാ. ജിജി ജോസഫ്, ഫാ. ജോൺ ഐസക്, ഡോ. സൈമൺ ടി. ജോൺ, ഫാ. തോമസ് പായിക്കാട്, ജേക്കബ് ഫിലിപ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.