പി.സി. ജോർജിനെ അറസ്റ്റ് ചെയ്യണം -ദലിത് ഫ്രണ്ട് എം കോട്ടയം: പട്ടികജാതിക്കാരെ ആക്ഷേപിച്ച പി.സി. ജോർജ് എം.എല്‍.എയെ പട്ടികജാതി-വർഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ദലിത് ഫ്രണ്ട് എം. ഇക്കാര്യത്തിൽ മനുഷ്യാവകാശ കമീഷൻ ഇടപെടണമെന്നും സംസ്ഥാന സെക്രട്ടറി ഉഷാലയം ശിവരാജന്‍ ആവശ്യപ്പെട്ടു. പൂഞ്ഞാറിലെയും സംസ്ഥാനത്തെയും പട്ടികവിഭാഗങ്ങളെയും പല പ്രാവശ്യമായി പി.സി. ജോർജ് അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയുമാണ്. സാംസ്‌കാരിക കേരളത്തിനും അക്ഷരനഗരിക്കും അപമാനമായി പി.സി. ജോർജ് മാറി. നടപടി സ്വീകരിക്കാൻ നിയമസഭയിലെ പട്ടികവിഭാഗ എം.എല്‍.എമാർ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.