പത്തനംതിട്ട: പൊതുമേഖല സ്ഥാപനമായ കെ.എസ്.എഫ്.ഇയിൽ ക്രമക്കേട് നടത്തിയതിെൻറ പേരിൽ പിരിച്ചുവിട്ട മാനേജരെ തിരിച്ചെടുക്കാൻ നീക്കം. വ്യാജ രേഖകൾ ചമച്ച് ലക്ഷങ്ങൾ തട്ടിയെടുെത്തന്ന് കണ്ടെത്തിയതിനെത്തുടർന്ന് തിരുവനന്തപുരം ജില്ലയിൽനിന്ന് പിരിച്ചുവിട്ട മാനേജരെ തിരിച്ചെടുക്കാനാണ് ഒരുങ്ങുന്നത്. പിരിച്ചുവിടപ്പെട്ടയാൾ നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടിയെന്നാണ് പറയുന്നത്. എന്നാൽ, തിരുവനന്തപുരം ജില്ലയിലെ പ്രമുഖ സി.െഎ.ടി.യു നേതാവിെൻറ താൽപര്യപ്രകാരമാണ് ഫയൽ നീക്കം. മാനേജർക്ക് തൊട്ടുതാഴെയുള്ള തസ്തികയിൽ തിരിച്ചെടുക്കാമെന്ന് നോട്ട് തയാറായിട്ടുണ്ട്. നിക്ഷേപകൻ അറിയാതെ പത്തുലക്ഷം രൂപ വ്യാജ ഒപ്പിട്ട് പിൻവലിച്ചതിന് എറണാകുളം ജില്ലയിലെ ഒരു മാനേജർെക്കതിരെ പരാതി ഉയർെന്നങ്കിലും പണം തിരിച്ചുനൽകി പരാതി തീർക്കാനുള്ള നീക്കവും സജീവമാണ്. നിരിവധി ചിട്ടികളും നിക്ഷേപവുള്ള പ്രമുഖെൻറ അക്കൗണ്ടിൽനിന്നാണ് വ്യാജ ഒപ്പിട്ട് പത്തുലക്ഷം പിൻവലിച്ചത്. അസി. മാനേജരുടെ ഒപ്പും വ്യാജമായിരുെന്നന്ന് മേഖല മാനേജർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, മാനേജരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഉദ്യോഗസ്ഥതലത്തിലെ അഴിമതി വർധിച്ചുവരുന്നതിൽ ഭരണസമിതിക്ക് അതൃപ്തിയുണ്ട്. എന്നാൽ, ഇത്തരക്കാർക്ക് രാഷ്ട്രീയപിന്തുണ ലഭിക്കുെന്നന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.