സീലിങ്ങി​െൻറ സിമൻറ്​ പാളി അടർന്നുവീണത് പരിഭ്രാന്തിപരത്തി

ഗാന്ധിനഗർ: മെഡിക്കൽ കോളജ് എംപ്ലോയീസ് സഹകരണബാങ്കിനുള്ളിലെ . കോട്ടയം മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ബാങ്കിനുള്ളിലെ മേൽഭിത്തിയാണ് ഇടിഞ്ഞുവീണത്. ശനിയാഴ്ച രാവിലെ 11നായിരുന്നു സംഭവം. ഇരുപത്തിനാലാം വാർഡിനോടുചേർന്ന കെട്ടിട്ടത്തിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്. രാവിലെ ആയതിനാൽ ഇടപാടുകളുമായി ബന്ധപ്പെട്ട് ബാങ്കിനുള്ളിൽ ഉപഭോക്താക്കളുടെ തിരക്കായിരുന്നു. ദിവസേന നൂറുകണക്കിന് പേർ കയറിയിറങ്ങുന്ന ബാങ്കി​െൻറ പുനർനിർമാണം നടത്താൻ അധികൃതർ തയാറാകണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.