പത്തനംതിട്ട: നാരങ്ങാനം കണമുക്ക് ശ്രീധർമ ക്ഷേത്രത്തിലെ ഉത്രം മേഹാത്സവം തിങ്കളാഴ്ച മുതൽ 30വരെ നടക്കും. 26ന് വൈകീട്ട് അഞ്ചിന് സ്വാമി ഗരുഡധ്വജാനന്ദ ഉദ്ഘാടനം ചെയ്യും. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പ്രഭാഷണം നടത്തും. രാത്രി എട്ടിന് ഗാനാർച്ചന. 27ന് വൈകീട്ട് അഞ്ചിന് അയ്യപ്പ ഹിന്ദുധർമ പരിഷത്ത് സമാപന സമ്മേളനത്തിൽ കെ.കെ. ബാലൻ അധ്യക്ഷതവഹിക്കും. ലാൽ പ്രസാദ് ഭട്ടതിരി പ്രഭാഷണവും എം.എ. കബീർ മുഖ്യപ്രഭാഷണവും നടത്തും. 28ന് രാത്രി 9.30ന് നൃത്ത സംഗീത നാടകവും 29ന് വൈകീട്ട് 7.30 മുതൽ നൃത്തയിനങ്ങളും ഉണ്ടാകും. 30ന് വൈകീട്ട് നാലിന് ഘോഷയാത്ര, രാത്രി ഒമ്പതിന് നാടൻപാട്ട് എന്നിവയാണ് പ്രത്യേക പരിപാടികളെന്ന് ഉത്സവ കമ്മിറ്റി പ്രസിഡൻറ് ടി.വി. രാജീവ്, കമ്മിറ്റി അംഗം മധുസൂദനൻപിള്ള എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോന്നി മഠത്തിൽകാവ് ക്ഷേത്രത്തിൽ ഉത്സവം പത്തനംതിട്ട: എൻ.എസ്.എസ് യൂനിയൻറ കോന്നി മഠത്തിൽകാവ് ദേവീക്ഷേത്രത്തിലെ ഉത്സവം 28, 29 തീയതികളിൽ നടക്കും. 28ന് വൈകീട്ട് ഏഴിന് ഭജന, എട്ടു മുതൽ വയലിൻ ഫ്യൂഷൻ, ഒമ്പതിന് ഡാൻസ്. 29ന് ഉച്ചക്ക് 2.30ന് നവീകരിച്ച ക്ഷേത്ര ശ്രീകോവിലിെൻറയും ശീവേലിപ്പാതയുടെയും സമർപ്പണം ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പദ്മകുമാർ നിർവഹിക്കും. എൻ.എസ്.എസ് യൂനിയൻ പ്രസിഡൻറ് സി.എൻ. സോമനാഥൻ നായർ അധ്യക്ഷതവഹിക്കും. വൈകീട്ട് 4.30ന് ഒാട്ടൻതുള്ളൽ, ആറിന് തായമ്പക, 7.30ന് കളമെഴുത്തുംപാട്ട്, 9.30ന് വിളക്കിനെഴുന്നള്ളത്ത്, രാത്രി 11.30ന് തിരുവനന്തപുരം സംഘേചതനയുടെ നാടകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.