ഉപതെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി; പട്ടികയിൽ പേരുചേർക്കാൻ 8314 അപേക്ഷകർ

ആലപ്പുഴ: ചെങ്ങന്നൂർ നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതെരെഞ്ഞടുപ്പിന് ജില്ല ഭരണകൂടം ഒരുക്കം തുടങ്ങി. ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ ടി.വി. അനുപമയുടെ നേതൃത്വത്തിൽ കുറ്റമറ്റ തെരഞ്ഞെടുപ്പാണ് ജില്ല ഭരണകൂടത്തി​െൻറ ലക്ഷ്യം. തെരഞ്ഞെടുപ്പ് െഡപ്യൂട്ടി കലക്ടർ എസ്. മുരളീധരൻ പിള്ളയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള നടപടി നടന്നുവരുകയാണ്. പുതുതായി പേര് ചേർക്കൽ, സ്ഥലം മാറ്റൽ, പേര് വെട്ടൽ, തിരുത്തൽ എന്നിവക്ക് വ്യാഴാഴ്ച വരെ 8314 അപേക്ഷയാണ് ലഭിച്ചത്. ഇതിൽ 6120 അപേക്ഷ പേര് ചേർക്കുന്നതിനാണ്. കഴിഞ്ഞ ജനുവരി 14ന് പുറത്തിറക്കിയ വോട്ടർപട്ടിക പ്രകാരം 1,88,702 സമ്മതിദായകരാണുള്ളത്. നാമനിർദേശപത്രിക സമർപ്പണത്തിന് 10 ദിവസം മുമ്പുവരെ പട്ടികയിൽ പേര് ചേർക്കാമെന്നാണ് വ്യവസ്ഥ. 2016ലെ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ സമ്മതിദായകർ 90,372 പുരുഷന്മാരും 1,05,121 വനിതകളും ഉൾപ്പെടെ 1,95,493 ആയിരുന്നു. ഇതിൽ 65,557 പുരുഷന്മാരും 79,806 വനിതകളും ഉൾപ്പെടെ 1,45,363 പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. ആകെ വോട്ടർമാരിൽ 74.36 ശതമാനം വരുമിത്. ജലസംഭരണ വഴികൾ കണ്ടെത്തിയില്ലെങ്കിൽ ഭാവി അവതാളത്തിലാകും -കലക്ടർ ആലപ്പുഴ: ലോക ജലദിനം ജില്ലയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. വെള്ളം കിട്ടുന്ന സന്ദർഭങ്ങളിൽ അത് സംഭരിക്കാനുള്ള വഴികൂടി കണ്ടെത്തിയില്ലെങ്കിൽ നമ്മുടെ ഭാവി അവതാളത്തിലാകുമെന്ന് കലക്ടർ ടി.വി. അനുപമ പറഞ്ഞു. കലക്ടറേറ്റിൽ ജലദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ജലദിന സന്ദേശം നൽകുകയായിരുന്നു കലക്ടർ. ജലം സംരക്ഷിക്കുക എന്ന സന്ദേശത്തിന് കാലികപ്രസക്തിയുണ്ടാകുന്നത് സുലഭമായി കിട്ടുമ്പോൾ സംരക്ഷിക്കുന്നതിലൂടെയാണെന്നും അവർ പറഞ്ഞു. ഹുസൂർ ശിരസ്തദാർ അബ്ദുൽ റഷീദിന് കുപ്പിവെള്ളം നൽകിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സത്യസായി സേവസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി കലക്ടറേറ്റ് ജങ്ഷനിൽ ഡ്യൂട്ടിയിലുള്ള സിവിൽ പൊലീസ് ഓഫിസർക്ക് ഡിവൈ.എസ്.പി പി.വി. ബേബി കുടിവെള്ളം വിതരണം ചെയ്തു. എസ്.എസ്.എൽ.സി ഐ.ടി പരീക്ഷ; പരീക്ഷാർഥികൾക്ക് അവസരം നൽകും ആലപ്പുഴ: 2012 മാർച്ച് മുതൽ എസ്.എസ്.എൽ.സി ഐ.ടി പരീക്ഷക്ക് പങ്കെടുക്കാൻ കഴിയാതിരിക്കുകയോ പരാജയപ്പെടുകയോ ചെയ്ത പരീക്ഷാർഥികൾക്ക് ഇൗ മാസം 27ന് രാവിലെ 10ന് ആലപ്പുഴ ഗവ. മുഹമ്മദൻസ് ഗേൾസ് ഹൈസ്കൂളിൽ ഐ.ടി പ്രാക്ടിക്കൽ പരീക്ഷ നടത്തും. ഇതിനൊപ്പം 2018 ഫെബ്രുവരിയിലെ എസ്.എസ്.എൽ.സി ഐ.ടി പരീക്ഷക്ക് പങ്കെടുക്കാൻ കഴിയാത്ത പരീക്ഷാർഥികൾക്കും അവസരം നൽകും. എ.ഐ.വൈ.എഫ് മാര്‍ച്ച് ഇന്ന് ആലപ്പുഴ: കേന്ദ്രസര്‍ക്കാറി​െൻറ തൊഴില്‍ വാഗ്ദാനലംഘനത്തിനും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ ഭഗത്സിങ് ദിനമായ വെള്ളിയാഴ്ച എ.ഐ.വൈ.എഫി​െൻറ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തും. ജില്ലയിലെ 11കേന്ദ്രത്തിലാണ് മാർച്ച്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.