​ൈക​േയറ്റം ഒഴിപ്പിക്കും, ആഹാരസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ടോൾ ഫ്രീ

കോട്ടയം: നഗരത്തിൽ വിതരണം ചെയ്യുന്ന ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കുമെന്നും നഗരസഭ ഭൂമിയിലെ ൈകയേറ്റങ്ങൾ ഒഴിപ്പിക്കുമെന്നും പ്രഖ്യാപിച്ച് നഗരസഭ ബജറ്റ്. 211.56 കോടി രൂപ വരവും 191.45 കോടി ചെലവും 20.10 കോടി നീക്കിബാക്കിയും പ്രതീക്ഷിക്കുന്ന 2018-19ലെ ബജറ്റ് വൈസ് ചെയർപേഴ്സൻ ബിന്ദു സന്തോഷ്കുമാറാണ് അവതരിപ്പിച്ചത്. മുൻവർഷങ്ങളിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് പണം നീക്കിവെച്ചും പഴയ നിർദേശങ്ങൾ പൊടിതട്ടിയെടുത്തും അവതരിപ്പിച്ച ബജറ്റിൽ ചുരുക്കം ചില പദ്ധതികളാണ് പുതുതായി ഇടംപിടിച്ചത്. നഗരത്തിൽ വിതരണം ചെയ്യുന്ന ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാനും പരാതി പരിഹരിക്കാനും പ്രത്യേക ആപ്ലിക്കേഷനും ടോൾ ഫ്രീ നമ്പറും നഗരസഭ കാര്യാലയത്തിൽ സജ്ജമാക്കും. സ്വച്ഛ് സർവേക്ഷ​െൻറ ഭാഗമായി നഗരത്തിലെ ഭക്ഷണശാലകൾക്കും വിദ്യാലയങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും ശുചിത്വ നിലവാരം പരിശോധിച്ച് ഗ്രേഡിങ് നൽകും. നഗരസഭയുടെ സ്ഥലങ്ങൾ അളന്ന് അതിർത്തിതിരിച്ച് ൈകയേറ്റങ്ങൾ ഒഴിവാക്കി നഗരസഭ ബോർഡ് സ്ഥാപിക്കും. മിന്നലിൽനിന്ന് സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ സർക്കാർ സ്കൂളുകളിലും സ്വന്തമായി കെട്ടിടങ്ങളുള്ള അംഗൻവാടികളിലും ലൈറ്റനിങ് അറസ്റ്റർ സ്ഥാപിക്കും. ഇതിനായി അഞ്ചുലക്ഷം രൂപ നീക്കിവെച്ചു. കോട്ടയത്ത് ആരും പട്ടിണികിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വിശപ്പുരഹിത കോട്ടയം പദ്ധതി നടപ്പാക്കും. ഇതി​െൻറ ഭാഗമായി എല്ലാ ദിവസവും ഉച്ചഭക്ഷണം സൗജന്യമായി നൽകും. കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ പുത്തനങ്ങാടിയിൽ ഒാവർ ഹെഡ് ടാങ്ക് നിർമിക്കും. ടാങ്ക് സ്ഥാപിക്കാൻ സ്ഥലം വാങ്ങാൻ ഒരുകോടി രൂപ നീക്കിവെച്ചു. ഇത് പൂർത്തിയാകുന്നതോടെ 24 മണിക്കൂറും പഴയ നഗരസഭ പ്രദേശത്ത് കുടിവെള്ളം ലഭിക്കും. മറിയപ്പള്ളിയിലെ വാട്ടർ ടാങ്കിലേക്ക് കൂടുതൽ വെള്ളമെത്തിക്കാനായി കലക്ടറേറ്റിൽനിന്ന് കുമാരനല്ലൂർ-ഇഞ്ചേരിക്കുന്നിലെ വാട്ടർ ടാങ്കിലേക്ക് മോസ്കോ ജങ്ഷൻ മുതൽ ഇഞ്ചേരിക്കുന്ന് വരെയും പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കും. പുറെമ പ്രാദേശിക മൈക്രോ കുടിവെള്ള പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. നാട്ടകം-ട്രാവൻകൂർ സിമൻറ്സ്-ഗ്രാവ്, മൂലേടം-തച്ചുകുന്ന്, പള്ളം-ബുക്കാന, കുളപ്പുര, എസ്.എച്ച് മൗണ്ട്, നട്ടാശ്ശേരി തറമേലിടം തുടങ്ങിയിടങ്ങളിൽ വാട്ടർ ടാങ്ക് സ്ഥാപിച്ച് ജലവിതരണം നടത്തും. നാട്ടകം, കുമാരനല്ലൂർ സോണൽ ഒാഫിസ്, മുനിസിപ്പൽ െറസ്റ്റ് ഹൗസ് എന്നിവിടങ്ങളിൽ നിലവിലുള്ള കിണറുകൾ വൃത്തിയാക്കും. ഇതിനായി പദ്ധതി വിഹിതം നീക്കിവെക്കും. തിരുനക്കര, നാഗമ്പടം ബസ് സ്റ്റാൻഡുകളിൽ പൊതുജനങ്ങൾക്കായി വാട്ടർ കിയോസ്ക് സ്ഥാപിക്കും. മെഡിക്കൽ കോളജ്, നാഗമ്പടം, കോടിമത എന്നിവിടങ്ങളിൽ ജലമലിനീകരണം തടയാനും പ്രാദേശിക കുടിവെള്ളസ്രോതസ്സ് സംരക്ഷിക്കാനുമായി സ്വീവേജ് ട്രീറ്റ്മ​െൻറ് പ്ലാൻറ് നിർമിക്കും. സിറ്റി സാനിറ്റേഷൻ പ്ലാനി​െൻറ ഭാഗമായി ഒാടകൾ നവീകരിച്ച് പുതുതായി സ്വീവേജ് ലൈൻ സ്ഥാപിച്ച് മലിനജലം ശുദ്ധീകരിച്ച് കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കും. ശുചിത്വ മിഷ​െൻറ സഹായത്താടെയാകും ഇത്. തിരുനക്കര ഉത്സവത്തിന് ധനസഹായം നൽകും. പുല്ലരിക്കുന്ന് ശ്മശാനം പ്രവർത്തനക്ഷമമാക്കും. കോടിമത പച്ചക്കറി മാർക്കറ്റിൽ മൊത്തവിതരണ കച്ചവടക്കാർക്കായി കെട്ടിടം, ഇല്ലിക്കലിൽ മിനി സ്റ്റേഡിയം എന്നീ പദ്ധതികളും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഭവനനിർമാണ പദ്ധതികൾക്കായി നാലുകോടി രൂപയോളം വകയിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.