ജൈവകൃഷി സന്ദേശത്തിന് എം.ജി യൂനിവേഴ്സിറ്റിയുടെ സിനിമ വരുന്ന​ു

കോട്ടയം: ജൈവകൃഷി ജീവനരീതികളും പരിസ്ഥിതി സൗഹൃദ ജൈവകൃഷിയും പൊതുബോധന പ്രക്രിയയിലൂടെ സാർവത്രികമാക്കാനായി എം.ജി സർവകലാശാല 'സമക്ഷം' എന്ന പേരിൽ ഫീച്ചർ സിനിമ നിർമിക്കും. ഇതിനായി മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി ക്രിയേഷൻസ് എന്ന ബാനർ ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ആഗസ്റ്റ് മുതൽ സർവകലാശാല നടപ്പാക്കിവരുന്ന ജൈവ സാക്ഷരത യജ്ഞത്തി​െൻറ ഭാഗമായാണ് ചലച്ചിത്ര നിർമാണം. ഫീച്ചർ സിനിമക്ക് ഇതര മാധ്യമങ്ങളെക്കാൾ സമൂഹത്തിലുള്ള സ്വീകാര്യതയാണ് സിനിമ നിർമാണത്തിലേക്ക് തിരിയാൻ സർവകലാശാലയെ േപ്രരിപ്പിച്ചത്. ക്രിയേഷൻസി​െൻറ ലോഗോ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ജൈവം സംഘാടക സമിതി ചെയർമാൻ അഡ്വ. പി.കെ. ഹരികുമാറിന് നൽകി പ്രകാശിപ്പിച്ചു. എസ്.ബി.ഐ കേരള ചീഫ് ജനറൽ മാനേജർ എസ്. വെങ്കിട്ടരാമൻ, രജിസ്ട്രാറും ജൈവം ജനറൽ കൺവീനറുമായ എം.ആർ. ഉണ്ണി, സിൻഡിക്കേറ്റ് അംഗം ഡോ. കെ. കൃഷ്ണദാസ്, മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ക്രിയേറ്റിവ് മൈൻറ്സ് എസ്. രാധാകൃഷ്ണനാണ് ലോഗോ രൂപകൽപന ചെയ്തത്. ഇത്തവണത്തെ സംസ്ഥാന സർക്കാറി​െൻറ ചലച്ചിത്ര അവാർഡുകൾ നേടിയ ഇന്ദ്രൻസും അലൻസിയറും സമക്ഷത്തി​െൻറ ഭാഗമാകും. കൈലാഷ്, ഗായത്രി കൃഷ്ണ, േപ്രംപ്രകാശ്, പി. ബാലചന്ദ്രൻ, സോഹൻ സിനു ലാൽ, ദിനേശ് പ്രഭാകർ, മാസ്റ്റർ ആദിഷ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഡോ. അജു കെ. നാരായണനും ഡോ. അൻവർ അബ്ദുല്ലയും ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുക. ഛായാഗ്രഹണം നൗഷാദ് ഷറീഫ്, എഡിറ്റിങ് ശ്രീകുമാർ നായർ, ഗാനരചന സുധാംശു, സംഗീതം എബി സാൽവിൻ, കല സംവിധാനം ദിലീപ് നാഥ്, ചമയം മനോജ് അങ്കമാലി, വസ്ത്രാലങ്കാരം സുനിൽ റഹ്മാൻ, െപ്രാഡക്ഷൻ കൺേട്രാളർ ബിനു മുരളി എന്നിവരാണ്. സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. പി.കെ. ഹരികുമാർ, ഡോ. കെ. ഷറഫുദ്ദീൻ, രജിസ്ട്രാർ എം.ആർ. ഉണ്ണി, ഡോ. അജു കെ. നാരായണൻ, ഡോ. ഹരികുമാർ ചങ്ങമ്പുഴ എന്നിവരാണ് മേൽനോട്ടം വഹിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.