കോട്ടയം: ഓഖി ചുഴലിക്കാറ്റിൽ ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നാലര കോടിയുടെ സഹായം ലഭ്യമാക്കി സീറോ മലബാർ സഭ. വിവിധ രൂപതകളും സന്യാസ-സമൂഹങ്ങളും ദുരന്തപ്രദേശങ്ങളിൽ രണ്ടരക്കോടിയുടെ അടിയന്തര സഹായവും ദുരിതാശ്വാസ പ്രവർത്തനങ്ങളും നേരിട്ട് നൽകി. കെ.സി.ബി.സി നേതൃത്വത്തിൽ നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള സുസ്ഥിര പുനരധിവാസ പ്രവർത്തനങ്ങൾക്കായി 2,45,00,000ത്തിെൻറ വിഭവസമാഹരണം നടത്തി. കെ.സി.ബി.സി ജസ്റ്റിസ് പീസ് ഡെവലപ്മെൻറ് കമീഷൻ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സീറോ മലബാർ സോഷ്യൽ ഡെവലപ്മെൻറ് നെറ്റ്വർക്കായ സ്പന്ദയുടെ നേതൃത്വത്തിലാണ് പ്രവർത്തനം ഏകോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.