മൂന്നാര്‍: കൂടുതല്‍ നീലക്കുറിഞ്ഞി പൂക്കുന്ന ഇരവികുളം ദേശീയ ഉദ്യാനത്തിലേക്ക് സഞ്ചാരികൾക്കുള്ള പാസ് 75 ശതമാനവും ഓണ്‍ലൈന്‍ വഴിയാകും ഇത്തവണ ലഭ്യമാക്കുക. നീലക്കുറിഞ്ഞി വസന്തത്തിന് മുന്നോടിയായി നടന്ന അവസാനവട്ട അവലോകന യോഗത്തിൽ കലക്ടര്‍ ജി.ആര്‍. ഗോകുല്‍ അറയിച്ചതാണിത്. പഴയ മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിനോടനുബന്ധിച്ച് ടിക്കറ്റ് കൗണ്ടര്‍ തുറക്കും. മറയൂര്‍ ഭാഗത്തുനിന്നുള്ളവര്‍ക്ക് ഇരവികുളത്ത് ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതടക്കം നിർദേശങ്ങൾ ഉൾപ്പെടുത്തി ആക്ഷൻ പ്ലാൻ സമര്‍പ്പിക്കും. തിരക്ക് വര്‍ധിക്കുന്നതോടെ വലിയ വാഹനങ്ങളുടെ കടന്നുവരവ് അടക്കം നിയന്ത്രിക്കും. സുരക്ഷ സംവിധാനവും മുൻകൂട്ടി ഒരുക്കുന്നതിനാണ് ജില്ല ഭരണകൂടം ലക്ഷ്യമിടുന്നത്. നീലക്കുറിഞ്ഞി മുന്നൊരുക്കങ്ങളെ സംബന്ധിച്ച ആക്ഷന്‍ പ്ലാന്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. ലോകത്തിെൻറ വിവിധ മേഖലകളില്‍നിന്ന് ലക്ഷക്കണക്കിന് സഞ്ചാരികള്‍ എത്തുന്ന നീലക്കുറിഞ്ഞി വസന്തത്തിന് മുന്നോടിയായി മൂന്നാറില്‍ നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും മുന്നൊരുക്കവും യോഗം അവലോകനം ചെയ്തു. ദേവികുളം സബ് കലക്ടര്‍, ഡി.എഫ്.ഒ, തഹസിൽദാര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, ജനപ്രതിനിധികള്‍, പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.