മൂന്നാര്‍: പശ്ചിമഘട്ട മലനിരകളിലെ പക്ഷികളുടെ മധുരഗാനത്തെക്കുറിച്ച് പഠനം. വനം വകുപ്പ്, മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷൻ എന്നിവയുടെ നേതൃത്വത്തിലും ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് റിസര്‍ച് സഹകരണത്തോടെയുമാണ് ഇതിനായി രണ്ടു ദിവസത്തെ ശിൽപശാല ഒരുക്കിയത്. പക്ഷികളുടെ ഗാനം, ഇതിലെ വൈവിധ്യം എന്നിവ സംബന്ധിച്ച നിരീക്ഷണങ്ങളും അപഗ്രഥനവുമായിരുന്നു ശിൽപശാലയുടെ ലക്ഷ്യം. രാജ്യത്തെ പ്രമുഖരായ 15ഓളം പക്ഷിനിരീക്ഷകരും ഗവേഷകരും പഠനക്ലാസ് നയിച്ചു. പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് പക്ഷികളെ നിരീക്ഷിക്കുന്നതിന് ആവശ്യമായ നിർദേശങ്ങള്‍ നല്‍കി. മൊബൈലിലൂടെയും മറ്റു ഉപകരണങ്ങളുടെ സഹായത്തോടെയും ഒപ്പിയെടുക്കുന്ന ശബ്ദങ്ങള്‍ സമഗ്രപഠനത്തിന് വിധേയമാക്കുകയും അവയെക്കുറിച്ച പട്ടിക തയാറാക്കുകയും ചെയ്യും. പക്ഷി ലോകത്ത് വൈദഗ്ധ്യമുള്ള ഡോ. റോബിന്‍ വിജയന്‍, വിരാള്‍ ജോഷി, ശ്യാം, അഡ്വ. നമശിവായന്‍, സത്യന്‍ മേപ്പയൂര്‍ എന്നിവരാണ് പക്ഷിസംഗീതം വിശകലനം ചെയ്തത്. ശിൽപശാലയില്‍ പങ്കെടുത്തവരെ പക്ഷികളുള്ള സ്ഥലത്തെത്തിച്ച് അവയുടെ ശബ്ദം പകര്‍ത്തി പിന്നീട് ആധുനിക സോഫ്റ്റ് വെയറിെൻറ സഹായത്തോടെ വിശദ നിരീക്ഷണത്തിനും പഠനത്തിനും വിധേയമാക്കി. ഇരവികുളം നാഷനല്‍ പാര്‍ക്ക്, ചിന്നാര്‍ വന്യജീവി സങ്കേതം, ഷോല നാഷനല്‍ പാര്‍ക്ക് എന്നിവയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ശിൽപശാലയില്‍ പങ്കെടുത്തു. അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ.ബി. സുഭാഷ്, ഷോല ഫോറസ്റ്റ് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.ഇ. സിബി, ഇരവികുളം നാഷനല്‍ പാര്‍ക്ക് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്. സന്ദീപ, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി, ഡോ. രാജന്‍ പിലാക്കണ്ടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.