ഇ^പോസ്​ സംവിധാനം അടുത്തമാസം മുതൽ ^മന്ത്രി തിലോത്തമൻ

ഇ-പോസ് സംവിധാനം അടുത്തമാസം മുതൽ -മന്ത്രി തിലോത്തമൻ കോട്ടയം: സംസ്ഥാനത്ത് ഇലക്േട്രാണിക് പോയൻറ് ഓഫ് സെയിൽ (ഇ-പോസ്) സംവിധാനം അടുത്തമാസത്തോടെ പ്രവർത്തനം ആരംഭിക്കുമെന്നും അത് പൊതുവിതരണ മേഖലയുടെ മുഖഛായ മാറ്റുമെന്നും മന്ത്രി പി. തിലോത്തമൻ. കോട്ടയം പനമ്പാലത്ത് പുതിയ സപ്ലൈകോ സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ റേഷൻ വ്യാപാരികളും ഇ-പോസ് മെഷിൻ വാങ്ങി. ഇത് ഉപയോഗിക്കാൻ പരിശീലനം പൂർത്തിയായിവരുന്നു. അടുത്തമാസം നടപ്പാകുന്നതിലൂടെ റേഷൻ സാധനങ്ങളുടെ കൃത്യമായ അളവും തൂക്കവും ഗുണഭോക്താവിന് നേരിട്ട് മനസ്സിലാക്കാൻ കഴിയും. ഓരോ ജില്ലയിലും സപ്ലൈകോ ഷോപ്പിങ് മാൾ സ്ഥാപിക്കും. ഗുണമേന്മയുളള അരിയും ഭക്ഷ്യവസ്തുക്കളുമാണ് റേഷൻ കടകളിൽ ഇപ്പോൾ വിതരണം ചെയ്യുന്നത്. നന്നായി ഫർണിഷ് ചെയ്ത റേഷൻ കടകളിലൂടെ സപ്ലൈകോ ഉൽപന്നങ്ങളും വിൽക്കാൻ സർക്കാറിന് പദ്ധതിയുണ്ട്. ഇത്തരം സംവിധാനങ്ങൾ എല്ലാവരും ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. സുരേഷ് കുറുപ്പ് എം.എൽ.എ അധ്യക്ഷതവഹിച്ചു. ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനന്ദ് പഞ്ഞിക്കാരൻ ആദ്യവിൽപന നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം മഹേഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മോളമ്മ സാബു, സപ്ലൈകോ ജനറൽ മാനേജർ കെ. വേണുഗോപാൽ, കോട്ടയം സപ്ലൈകോ മേഖല മാനേജർ ജോമോൻ വർഗീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.