മംഗളാദേവി: തമിഴ്നാട് പാതയിൽ വിനോദസഞ്ചാര വകുപ്പ് പരിശോധന നടത്തി

കുമളി: സംസ്ഥാന അതിർത്തിയിലെ മംഗളാദേവിയിലേക്കുള്ള പാതയിൽ തമിഴ്നാട് വിനോദസഞ്ചാര വകുപ്പ് അധികൃതരുടെ പരിശോധന. തേനി ജില്ല ഡയറക്ടർ ഉമാദേവിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും തമിഴ്നാട് കണ്ണകി ട്രസ്റ്റ് ഭാരവാഹികളുമാണ് പരിശോധനെക്കത്തിയത്. പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി ക്ഷേത്രത്തിൽ വർഷത്തിൽ ഒരു ദിവസം മാത്രമാണ് ഭക്തർക്കും സന്ദർശകർക്കും പ്രവേശനമുള്ളത്. മംഗളാദേവി ചിത്രാപൗർണമി ഉത്സവം ഏപ്രിൽ 30നാണ്. കുമളിയിൽനിന്ന് വനത്തിനുള്ളിലൂടെ 15 കിലോമീറ്റർ സഞ്ചരിച്ചുവേണം മംഗളാദേവിയിലെത്താൻ. തമിഴ്നാട്ടിൽനിന്നുള്ള ആറുകിലോമീറ്റർ പാത വീതികൂട്ടി വാഹനങ്ങൾക്ക് പോകാവുന്ന രീതിയിലാക്കണമെന്നാണ് തമിഴ് സംഘടനകളുടെ ആവശ്യം. ഉത്സവം സംബന്ധിച്ച ആലോചനകൾ തുടങ്ങും മുമ്പ് ഒരുക്കം വിലയിരുത്താനായിരുന്നു സന്ദർശനം. കുമളി വഴിയുള്ള യാത്ര പളിയങ്കുടി വഴിയാക്കി പാത ക്രമേണ വികസിപ്പിക്കുകയാണ് തമിഴ്നാട് ലക്ഷ്യമെന്നാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.