പാഞ്ഞെത്തിയ കാർ സ്​കൂട്ടർ യാത്രക്കാരായ അമ്മയെയും രണ്ടുമക്കളെയും ഇടിച്ചുതെറിപ്പിച്ചു; മൂവർക്കും പരിക്ക്​

കോട്ടയം: അമിതവേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരായ അമ്മയെയും രണ്ടുമക്കളെയും ഇടിച്ചുതെറിപ്പിച്ചു. 20 മീറ്ററോളം മുന്നോട്ടുനിരക്കി റോഡിൽ ഉരഞ്ഞ് മൂവർക്കും പരിക്കേറ്റു. മറ്റക്കര എൻ.എസ്.എസ് സ്‌കൂളിലെ അധ്യാപികയായ മണര്‍കാട് തെള്ളിയില്‍ സൗമ്യ (36), മക്കളായ അദ്വൈത് (14), അനഘ (ആറു വയസ്സ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 8.50ന് എം.സി. റോഡില്‍ വട്ടമൂട് പാലത്തിനുസമീപമായിരുന്നു അപകടം. തിരുവഞ്ചൂരില്‍ താമസിക്കുന്ന ഇവര്‍ കുടുംബവീട് സ്ഥിതിചെയ്യുന്ന കുമ്മനത്തെ ക്ഷേത്രത്തില്‍ ഉത്സവം കൂടാന്‍ പോവുകയായിരുന്നു. വട്ടമൂട് പാലം വഴി എം.സി. റോഡിലിങ്ങി എസ്.എച്ച് മൗണ്ട് സ്‌കൂള്‍ റോഡിലേക്ക് തിരിയുന്നതിനുമുമ്പ് ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ ഹ്യൂണ്ടായ് ഇയോണ്‍ കാര്‍ ഇവരുടെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിൽനിന്ന് നിരക്കി 20 മീറ്ററിലേറെ മാറിയാണ് നിന്നത്. കാർ തെറ്റായ ദിശയിൽനിന്നെത്തി ഇടിക്കുകയായിരുെന്നന്ന് ദൃസാക്ഷികൾ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ സൗമ്യ കാറി​െൻറ പിന്‍ചക്രത്തിന് സമീപം രക്തംവാർന്നാണ് കിടന്നത്. സൗമ്യയുടെ തലക്കാണ് പരിക്ക്. അനഘയുടെയും ഇടുപ്പെല്ലിനും അൈദ്വതിന് കൈക്കുമാണ് പരിക്ക്. അപകടത്തില്‍ കാറും സ്‌കൂട്ടറും തകര്‍ന്നു. ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തു. ലോക ജലദിനാചരണം: സമ്മാനദാനം നടത്തി കോട്ടയം: ലോക ജലദിനാചരണത്തിന് മുന്നോടിയായി ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്ന് തെരഞ്ഞെടുത്ത വിദ്യാർഥികൾക്കായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനവിതരണം നടത്തി. ജലസുരക്ഷയുമായി ബന്ധപ്പെട്ടാണ് ക്വിസ്, ഉപന്യാസം, ചിത്രരചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചത്. കോട്ടയം എം.ടി സെമിനാരി സ്കൂളിൽ നടന്ന സമ്മാനദാനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. കലക്ടർ ഡോ. ബി.എസ്. തിരുമേനി മുഖ്യപ്രഭാഷണം നടത്തി. ഉപന്യാസ മത്സരത്തിൽ സ​െൻറ് ജോസഫ് യു.പി സ്കൂളിലെ അനഘ രാജീവും പോസ്റ്റർ ചിത്രരചനയിൽ പെരുന്ന എൻ.എസ്.എസ് ഹൈസ്കൂളിലെ ഹരിഗോവിന്ദും ക്വിസ് മത്സരത്തിൽ ബ്രഹ്മമംഗലം വി.എച്ച്.എസിലെ മഞ്ജിത് വിജയനും എം.എസ്. നന്ദനയും ഒന്നാംസ്ഥാനം നേടി. സൂപ്രണ്ടിങ് എൻജീനിയർ രഞ്ജി പി. കുര്യൻ അധ്യക്ഷതവഹിച്ചു. ഹരിതകേരളം ജില്ല കോഒാഡിനേറ്റർ പി. രമേഷ്, അസി. എക്സി. എൻജീനിയർ ആർ. സുശീല എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് എൻജീനിയർ കെ.ജെ. ജോർജ് സ്വാഗതവും ജലസേചന വകുപ്പ് എക്സിക്യൂട്ടിവ് എൻജീനിയർ കെ.കെ. അൻസാർ നന്ദിയും പറഞ്ഞു. ബഷീർ അമ്മ മലയാളം: ചെറുകഥ അവതരണ പരിപാടി തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ ചർച്ചാവേദിയായ ബഷീർ അമ്മ മലയാളം സാഹിത്യകൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വന്തമായി എഴുതിയ ചെറുകഥ അവതരണ പരിപാടി സംഘടിപ്പിക്കും. 10മുതൽ 15മിനിറ്റുവരെ ദൈർഘ്യമുള്ള കഥകളാണ് അവതരിപ്പിക്കുക. ഏപ്രിൽ എട്ടിന് വൈകീട്ട് മൂന്നുമുതൽ തലയോലപ്പറമ്പ് ഫെഡറൽ നിലത്തിൽ കഥാവതരണം നടക്കും. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ വന്ന കഥകൾ അവതരിപ്പിക്കാം. അവതരിപ്പിക്കുന്ന എല്ലാവർക്കും സാക്ഷ്യപത്രം നൽകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447869193, 9495377123.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.