ചെങ്ങന്നൂരിൽ മദ്യനയം മുഖ്യ പ്രചാരണവിഷയമാക്കും -കെ.സി.ബി.സി േകാട്ടയം: സർക്കാറിെൻറ പുതിയ മദ്യനയം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണവിഷമാക്കുമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി. മനുഷ്യജീവന് വിലകൽപിക്കുന്ന മുഴുവൻ സമുദായങ്ങളെയും സാമൂഹിക സംഘടനകളെയും പ്രചാരണ-പ്രതികരണ പരിപാടികളിൽ പങ്കാളികളാക്കും. മണ്ഡലത്തിലുടനീളം പ്രചാരണജാഥകളും കോർണർ യോഗങ്ങളും കൺവെൻഷനുകളും ഭവനസന്ദർശനങ്ങളും നടത്തും. സ്ഥാനാർഥി ഇല്ലാത്ത തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളായിരിക്കും നടത്തുക. സുപ്രീംകോടതി വിധിയുടെ മറവിൽ സംസ്ഥാനത്താകെ മദ്യപ്രളയം സൃഷ്ടിക്കാനുള്ള ഇടതു സർക്കാറിെൻറ ജനവിരുദ്ധ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭസമരപരിപാടികൾ സംഘടിപ്പിക്കും. 21ന് രാവിലെ 11ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും നേതൃത്വത്തിൽ പുതിയ നയം കത്തിക്കും. ഏപ്രിൽ രണ്ടിന് രാവിലെ 10മുതൽ വൈകീട്ട് നാലുവരെ സാമുദായികനേതാക്കളും ബിഷപ്പുമാരും വി.എം. സുധീരനും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ഏകദിനസമ്മേളനം നടക്കും. തെരഞ്ഞെടുപ്പ് കാലയളവിൽ നൽകിയ വാഗ്ദാനത്തിെൻറ നഗ്നമായ ലംഘനമാണ് പുതിയ മദ്യനയം. കുടിവെള്ളമില്ലാത്ത നാട്ടിൽ വെള്ളമടി േപ്രാത്സാഹിപ്പിക്കുകയാണ് സർക്കാർ. മദ്യലോബികളുമായി ഏറ്റവും വലിയ അബ്കാരിയായ സർക്കാർ കൂട്ടുകച്ചവടം നടത്തുകയാണ്. നടീനടന്മാരെ ഉപയോഗിച്ചുള്ള പ്രചാരണം പൊതുസമൂഹം ഇതുവരെ മറന്നിട്ടില്ല. കെ.സി.ബി.സി മദ്യവിരുദ്ധ കമീഷൻ ചെയർമാൻ ബിഷപ് റമജിയൂസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ചു. ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ് ഡോ. ക്രിസ്തുദാസ് ആർ., ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, അഡ്വ. ചാർലി പോൾ, പ്രസാദ് കുരുവിള, ഫാ. പോൾ കാരാച്ചിറ, യോഹന്നാൻ ആൻറണി, രാജു വലിയാറ, ജോസ് ചെമ്പിശ്ശേരി, തോമസുകുട്ടി മണക്കുന്നേൽ, ദേവസ്യ കെ. വർഗീസ്, ബനഡിക്ട് ക്രിസോസ്റ്റം, തങ്കച്ചൻ വെളിയിൽ, തങ്കച്ചൻ കൊല്ലക്കൊമ്പിൽ, ഷിബു കാച്ചപ്പള്ളി, ആൻറണി ജേക്കബ്, വൈ. രാജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.