ഈരാറ്റുപേട്ട: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന എക്സിക്യൂട്ടിവ് ക്യാമ്പ് മേയ് അഞ്ച്, ആറ് തീയതികളിൽ ഈരാറ്റുപേട്ടയിൽ നടക്കും. ക്യാമ്പിെൻറ വിജയത്തിനായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മുഖ്യരക്ഷാധികാരിയും കെ.എ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി മുസക്കുട്ടി ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. സ്വാഗതസംഘം രൂപവത്കരണ യോഗം മുസ്ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി റഫീഖ് മണിമല ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് ഇബ്രാഹീം മുതൂർ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി. അബ്ദുൽ അസീസ്, അബ്ദുൽ ഖാദർ, വി.എച്ച്. നാസർ, പി .എഫ്. ഷഫീഖ്, അഡ്വ. വി.പി. നാസർ, സി.പി. ബാസിത്ത്, നൂർസലാം ,മുഹമ്മദ് കുട്ടി, ബൽക്കീസ് നവാസ്, റാഫി അബ്ദുൽ ഖാദർ, എം.എഫ്. അബ്ദുൽ ഖാദർ, മുഹമ്മദ് നജാഫ്, ബഷീർ മുട്ടപ്പള്ളി, ഉണ്ണി ഫാത്തുമ്മ ,കെ.എ. റഹ്മത്തുല്ലഖാൻ, എം.പി. അസ്ഹർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി മുഹമ്മദ് യാസീൻ സ്വാഗതവും പ്രസിഡൻറ് പി.എം. സെയ്ത് മുഹമ്മദ് നന്ദിയും പറഞ്ഞു. കാർ ഇടിച്ച് സ്കൂട്ടർ യാത്രികക്ക് പരിക്ക് വാഴൂർ: അമിത വേഗത്തിൽ എത്തിയ ഇന്നോവ സ്കൂട്ടർ യാത്രികയെ ഇടിച്ചുതെറിപ്പിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന ചേനപ്പാടി ളാഹയിൽ വീട്ടിൽ ബാബുരാജിെൻറ ഭാര്യ പ്രതിഭ എസ്. നായർക്കാണ്(39) പരിക്കേറ്റത്. പാമ്പാടി ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കുശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിനെ 20 മീറ്ററോളം വലിച്ച ശേഷം നിയന്ത്രണം വിട്ട ഇന്നോവ എതിർദിശയിൽ വരുകയായിരുന്ന മറ്റൊരു കാറിൽ ഇടിച്ചാണ് നിന്നത്. ശനിയാഴ്ച വൈകീട്ട് 4.15ഓടെ ദേശീയപാതയിൽ പതിനെഴാം മൈൽ ഇളമ്പള്ളി കവലയിലെ കൊടുംവളവിലാണ് അപകടം. പൊൻകുന്നത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പ്രതിഭ കങ്ങഴയിലെ വീട്ടിലേക്ക് വരുകയായിരുന്നു. അപകടത്തിൽ മൂന്നു വാഹനങ്ങൾക്കും സാരമായി കേടുപാട് സംഭവിച്ചു. പള്ളിക്കത്തോട് പൊലീസ് മേൽനടപടി സ്വീകരിച്ചു. മാനസിക രോഗി കുരിശടികളും എ.ടി.എം കൗണ്ടറും തകർത്തു വാഴൂർ: മൂന്ന് കുരിശടിക്കും ഒരു എ.ടി.എം കൗണ്ടറിനും വീടിനുനേരെയും മാനസിക രോഗിയുടെ അക്രമം. കെ.കെ റോഡില്‍ നെടുമാവ് മുതല്‍ പുളിക്കല്‍ കവലവരെയുള്ള ഭാഗത്തെ കുരിശടികളും പുളിക്കല്‍കവലയിലുള്ള എ.ടി.എം കൗണ്ടറുമാണ് മാനസിക രോഗിയായ ആള്‍ കല്ലെറിഞ്ഞും കമ്പുകൊണ്ട് അടിച്ചും തകര്‍ത്തത്. നാട്ടുകാര്‍ ചേര്‍ന്നു ഇയാളെ പിടികൂടി പള്ളിക്കത്തോട് പൊലീസില്‍ ഏൽപിച്ചു. നെടുമാവ് മലങ്കര കത്തോലിക്ക പള്ളിയുടെ കുരിശടി, പുളിക്കല്‍കവലയിലുള്ള നെടുമാവ് വലിയ പള്ളിയായ സെൻറ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കുരിശടി, സെൻറ് മേരീസ് കത്തോലിക്ക പള്ളിയുടെ കുരിശടി, ഫെഡറല്‍ ബാങ്കിെൻറ എ.ടി.എം, സമീപത്തുള്ള ഒരു വീടിെൻറ രണ്ടു ജനല്‍ ചില്ലുകള്‍ എന്നിവയാണ് ഇയാള്‍ തകര്‍ത്തത്. ശനിയാഴ്ച പുലര്‍ച്ച 2.30 മുതല്‍ 3.30വരെയുള്ള സമയത്താണ് അക്രമം നടന്നത്. കെ.കെ റോഡില്‍ നെടുമാവ് മുതല്‍ പുളിക്കല്‍കവലവരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന കുരിശടികള്‍ ഇയാള്‍ നടന്നുവന്നാണു ആക്രമിച്ചത്. പ്രദേശവാസിയും പാമ്പാടി തോംസണ്‍ സ്റ്റുഡിയോയിലെ വിഡിയോഗ്രാഫറുമായ വിനോദ് ഇ. കുര്യാക്കോസിെൻറ നേതൃത്വത്തിൽ മാനസിക രോഗിയെ പിടികൂടി പൊലീസിൽ ഏൽപിച്ചു. പൊലീസ് ചോദ്യം ചെയ്തിട്ടും ഇയാള്‍ ഒന്നും സംസാരിക്കാന്‍ തയാറായില്ല. ഇദ്ദേഹത്തെ ചികിത്സക്കും സംരക്ഷണത്തിനുമായി പള്ളിക്കത്തോട്ടിൽ പ്രവർത്തിക്കുന്ന ലൂർദ് ഭവനിലേക്ക് മാറ്റി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.