പത്തനംതിട്ട: കാടുവിട്ട് നാട്ടിലിറങ്ങുന്ന കാട്ടാനകൾ ഒന്നോർക്കുക, ഇനി കാട്ടിലേക്ക് പഴയപോലെ മടങ്ങാനാകില്ല. കാട്ടാനയെ വാരിക്കുഴിയിൽ വീഴ്ത്തി മെരുക്കുന്നത് അവസാനിെച്ചങ്കിലും നാട്ടിലിറങ്ങുന്ന കാട്ടാനകൾക്ക് സുഖവാസം നൽകാനാണ് വനം വകുപ്പിെൻറ തീരുമാനം. കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലേക്ക് ഇവയെ കൊണ്ടുപോവുകയാണ് ലക്ഷ്യം. ഇതിനായി പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ പദവിയോടെ വിരമിച്ച ഉദ്യോഗസ്ഥനെ നിയമിച്ചു. നാട്ടിലിറങ്ങുന്ന കാട്ടാനകളെ തിരിച്ച് കാട്ടിലയക്കുകയാണ് വർഷങ്ങളായി ചെയ്യുന്നത്. എന്നാൽ, പിടികൂടുന്ന ആനകളെ കാട്ടിലേക്ക് തിരിച്ചയക്കാൻ സാധ്യത ഉണ്ടാകാറില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. ഇവയെയും അപകടത്തിൽപെടുന്ന കുട്ടിയാനകളെയും പുനരധിവസിപ്പിക്കണമെന്നാണ് സർക്കാർ നിലപാട്. ഇതിനായി തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തെ അന്തർദേശീയതലത്തിലേക്ക് ഉയർത്തും. കിഫ്ബി മുഖേന 105 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് വിരമിച്ച പ്രിൻസിപ്പൽ സി.സി.എഫിനെ അതേ പദവിയിൽ രണ്ടുവർഷത്തേക്ക് പുനർനിയമനം നൽകി സ്പെഷൽ ഒാഫിസറായി നിയമിച്ചത്. തൃശൂർ മൃഗശാല പുത്തൂരിലേക്ക് മാറ്റാനുള്ള ചുമതലയും ഇൗ ഉദ്യോഗസ്ഥാനാണ്. നാട്ടിലിറങ്ങുന്ന കാട്ടാനയെ പുനരധിവസിപ്പിക്കുമെന്ന് വരുന്നതോടെ, കാർഷിക മേഖലയിൽ എത്തുന്ന മുഴുവൻ ആനകളെയും കോട്ടൂരിലേക്ക് കൊണ്ടുപോകണമെന്ന ആവശ്യം ഉയർന്നേക്കും. പലയിടത്തും ആനകൾ വനം വിട്ട് പുറത്ത് വരുന്നു. കാട്ടിൽ വെള്ളമില്ലാതെ വരുന്നതാണ് പ്രധാന കാരണം. എം.ജെ. ബാബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.