കോട്ടയം: തന്നെയും മകൻ ഷോൺ ജോർജിനെയും ഇല്ലാതാക്കാനുള്ള കെ.എം. മാണിയുടെയും മകെൻറയും കളിയാണ് നിഷ ജോസ് െക. മാണിയുടെ പുസ്തകത്തിലെ പരാമർശമെന്ന് പി.സി. ജോർജ് എം.എൽ.എ. ഷോണിെൻറ രാഷ്ട്രീയഭാവി തകർക്കാൻ മാണിയും ജോസ് കെ. മാണിയും ഭാര്യയും കൂടി കളിച്ച നാറിയ കളിയാണ് ഇൗ പുസ്തകവും വിവാദം. തന്നെയും മകനെയും എന്തു വൃത്തികെട്ട രീതിയിലും ഇല്ലാതാക്കാനാണ് നീക്കം. ആരോപണത്തിനെതിരെ ഡി.ജി.പിക്ക് പരാതി നൽകും. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതെ, അപമാനിക്കാൻ ശ്രമിച്ചതാരാണെന്ന് വെളിപ്പെടുത്തണം. അപമാനിക്കാൻ ശ്രമിച്ചത് ഷോൺ ജോർജ് അല്ല. രാഷ്ട്രീയ നേതാവിെൻറ മകന്‍ ട്രെയിനില്‍ തന്നെ അപമാനിക്കാൻ ശ്രമിച്ചെന്ന ജോസ് കെ. മാണി എം.പിയുടെ ഭാര്യ നിഷയുടെ പുസ്തകത്തിലെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'അടിസ്ഥാനവുമില്ലാത്ത കെട്ടച്ചമച്ച ആരോപണമാണിത്. ഇങ്ങനെയൊരു ആരോപണം ഉന്നയിക്കാൻ ഒരു എം.പിയുടെ ഭാര്യയെന്ന നിലയിൽ അവർക്ക് നാണമില്ലേ. പുസ്തകത്തിൽ പറയുന്ന സംഭവം നടക്കുന്നത് എട്ടുവർഷം മുമ്പാണ്. അന്ന് ഞാനും കെ.എം. മാണിയും ഒരുമിച്ചു സഹകരിക്കുന്ന സമയമാണ്. അന്ന് ജോസ് കെ. മാണി യൂത്ത് ഫ്രണ്ടിെൻറ പ്രസിഡൻറും ഷോണ്‍ ജനറല്‍ സെക്രട്ടറിയുമാണ്. സ്വന്തം ഭാര്യയെ അപമാനിച്ചെന്ന് പറഞ്ഞ ഒരാളെ ജനറല്‍ സെക്രട്ടറിയായി ജോസ് കെ. മാണി പൊക്കിക്കൊണ്ടു നടന്നോ?. എന്തൊരു നാണക്കേടാണിത്'- അടുത്ത തെരഞ്ഞെടുപ്പിൽ ഷോൺ പാലായിൽ മത്സരിക്കാൻ പോകുന്നുവെന്ന വാർത്ത പരക്കുന്നുണ്ട്. ഇതറിഞ്ഞ് മാണിയും മകനും കൂടി ഉണ്ടാക്കിയ തരംതാണ എർപ്പാടാണിത്. ജനങ്ങൾക്ക് ഇത് മനസ്സിലാകും. മൂവരും കൂടി ആലോചിച്ച് എഴുതിയ വാക്കുകളാണ് പുസ്തകത്തിലെന്നും ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' പുസ്തകത്തിലാണ് ട്രെയിന്‍ യാത്രക്കിടെ രാഷ്ട്രീയ നേതാവിെൻറ മകന്‍ മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുള്ളത്. പുസ്തകപ്രകാശനത്തിനുപിന്നാലെ, ഷോണ്‍ ജോര്‍ജിെൻറ ഭാര്യ പാര്‍വതിയും നിഷ ജോസിനെ പരിഹസഹിച്ച് രംഗത്തെത്തിയിരുന്നു. 'എെൻറ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കിൽ ആര് പീഡിപ്പിച്ചു എന്നു പറയണമാവോ?ഷാരൂഖാൻ തോണ്ടി എന്നു പറഞ്ഞാലോ... അല്ലേൽ വേണ്ട, ടോം ക്രൂയിസ് കയറിപ്പിടിച്ചു എന്നു പറയാം. എന്നാലെ മാർക്കറ്റിങ് പൊലിക്കുള്ളൂ...'-എന്ന് ഫേസ്ബുക്കിൽ പാർവതി പോസ്റ്റിട്ടു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു പാർവതിയുെട പോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.