ഷോർട്ട്​ ഫിലിം ഫെസ്​റ്റിവൽ

തൊടുപുഴ: ഇടുക്കി പ്രസ്ക്ലബും ചാഴികാട്ട് ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഥമ ഇടുക്കി ഷോർട്ട്ഫിലിം ഫെസ്റ്റിവലിലേക്ക് മത്സരത്തിനായി ചിത്രങ്ങള്‍ അയക്കാം. 2017 ജനുവരിക്ക് ശേഷം ചിത്രീകരിച്ച ഹ്രസ്വചിത്രങ്ങളാണ് പരിഗണിക്കുക. ചിത്രങ്ങൾ ടൈറ്റില്‍ അടക്കം 20 മിനിറ്റില്‍ കൂടാന്‍ പാടില്ല. മികച്ച ചിത്രത്തിന് 25,000 രൂപയും രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം. വിദ്യാര്‍ഥികള്‍ ഒരുക്കിയ മികച്ച ചിത്രത്തിന് പ്രത്യേക പുരസ്‌കാരം നല്‍കും. തെരഞ്ഞെടുക്കുന്ന അഞ്ച് ചിത്രങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനവും ഉണ്ടാകും. തെരഞ്ഞെടുത്ത ചിത്രങ്ങള്‍ ഏപ്രില്‍ ആറ്, ഏഴ്, എട്ട് തീയതികളില്‍ തൊടുപുഴയിലെ പ്രസ്ക്ലബ് ഹാളില്‍ പ്രദര്‍ശിപ്പിക്കും. മാര്‍ച്ച് 20നാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. സെക്രട്ടറി, ഇടുക്കി പ്രസ്ക്ലബ്, തൊടുപുഴ എന്ന വിലാസത്തില്‍ തൊടുപുഴ ഫെഡറൽ ബാങ്ക് ശാഖയിൽ മാറാവുന്ന ഡി.ഡിയായോ പ്രസ്ക്ലബ് ഓഫിസില്‍ നേരിട്ട് തുക അടച്ചോ രജിസ്റ്റർ െചയ്യാം. ഫോൺ: 8547501750, 9447979928. ഹ്രസ്വചിത്രങ്ങള്‍ അയക്കേണ്ട വിലാസം: സെക്രട്ടറി, ഇടുക്കി പ്രസ്ക്ലബ്, പ്രസ്ക്ലബ് ബില്‍ഡിങ്, തൊടുപുഴ, പിൻ: 685 584. ഏപ്രിൽ മുതൽ ജില്ലയിൽ റേഷൻ വിതരണം ഇ-പോസ് മെഷീൻ വഴി നെടുങ്കണ്ടം: കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന അളവിലും തൂക്കത്തിലൂം ഭക്ഷ്യധാന്യങ്ങൾ കാർഡുടമക്ക് ലഭിക്കാൻ ഏപ്രിൽ മുതൽ ജില്ലയിൽ റേഷൻ വിതരണം ഇ-പോസ് മെഷീൻ വഴി. ഇതി​െൻറ മുന്നോടിയായി ഉടുമ്പൻചോല താലൂക്കിലെ 156 റേഷൻകട ഉടമകൾക്കും മെഷീ​െൻറ പ്രവർത്തനത്തെപ്പറ്റി പരിശീലന ക്ലാസ് നൽകുകയും ഒപ്പം ഇ-പോസ് മെഷീൻ വിതരണവും ചെയ്തു. ജില്ലയിലെ മുഴുവൻ റേഷൻ കടകളിലും കമ്പ്യൂട്ടർവത്കരണം നടത്തുന്നതി​െൻറ ഭാഗമായി തൊടുപുഴ, ദേവികുളം, ഇടുക്കി താലൂക്കുകളിലെ റേഷൻ കടകളിലും ഇ-പോസ് മെഷീനുകൾ സ്ഥാപിച്ചുതുടങ്ങി. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിലെ ജീവനക്കാരെത്തിയാണ് കട ഉടമകൾക്ക് ക്ലാസെടുത്തത്. സംസ്ഥാന വ്യാപകമായി ഭക്ഷ്യവകുപ്പ് റേഷൻ കടകളിലെ കമ്പ്യൂട്ടർവത്കരണം ഏപ്രിൽ ആദ്യവാരം പൂർത്തിയാക്കും. ഇതിന് മുന്നോടിയായാണ് റേഷൻകട ഉടമകൾക്ക് ക്ലാസ് നൽകിയത്. ജില്ലയിലെ ഭക്ഷ്യവിതരണ വകുപ്പ് ഉദ്യോഗസ്ഥർക്കും ക്ലാസ് നടന്നുവരുകയാണ്. കാർഡുടമക്ക് അനുവദിച്ചിരിക്കുന്ന റേഷൻ ഉൽപന്നങ്ങൾ, വിതരണം ചെയ്ത ഭക്ഷ്യധാന്യം എന്നിവയുടെ അളവുകൾ കൃത്യമായി കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുന്നതിനോടൊപ്പം കാർഡുടമ വാങ്ങിയ ഭക്ഷ്യസാധനത്തി​െൻറ ബില്ലും ലഭിക്കത്തക്ക രീതിയിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. അതോടൊപ്പം ബി.പി.എൽ കാർഡുകളിൽ കടന്നുകൂടിയിരിക്കുന്ന അനർഹരെ കണ്ടെത്തി അവരെ ഒഴിവാക്കുന്ന പ്രവർത്തനങ്ങളും ഭക്ഷ്യവകുപ്പ് ആരംഭിച്ചു. ബി.പി.എല്ലിലെ അനർഹരെ എ.പി.എല്ലിൽ ഉൾപ്പെടുത്തുകയും എ.പി.എല്ലിൽ കടന്നുകൂടിയിരിക്കുന്ന മുൻഗണനക്കാരെ ബി.പി.എൽ കാർഡിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങളും ഭക്ഷ്യവിതരണ വകുപ്പ് നടത്തിവരുകയാണ്. ഇക്കുറി കാർഡ് ലഭിക്കാത്തവർക്കും വർഷങ്ങളായി നിരവധി തവണ അപേക്ഷ നൽകിയിട്ടും ഓരോരോ കാരണങ്ങളാൽ കാർഡ് ലഭിക്കാത്തവർക്കും കാർഡ് വിതരണം ചെയ്യാനുള്ള പ്രവർത്തനങ്ങളും നടന്നുവരുകയാണ്. കാർഡിലെ തെറ്റുതിരുത്തൽ ജോലികൾ അവസാനിക്കുന്നതോടെ റേഷൻ കാർഡിൽ പുതിയ പേര് ഉൾപ്പെടുത്താതിനും വെട്ടിക്കുറക്കാനുമുള്ള അവസരം ലഭ്യമാകും. ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ് പുതുക്കൽ ഇന്നുമുതൽ തൊടുപുഴ: സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി 2018-'19 വർഷത്തേക്കുള്ള സ്മാർട്ട് കാർഡ് പുതുക്കൽ ബുധനാഴ്ച മുതൽ കാമാക്ഷി, മരിയാപുരം, വാഴത്തോപ്പ്, വാത്തിക്കുടി, ഇടുക്കി, കഞ്ഞിക്കുഴി, കൊന്നത്തടി, ഉടുമ്പൻചോല പഞ്ചായത്തുകളിൽ ആരംഭിക്കുന്നു. സ്മാർട്ട് കാർഡിൽ പേരുള്ള ഒരാൾ റേഷൻ കാർഡുമായി അടുത്തുള്ള പുതുക്കൽ കേന്ദ്രത്തിൽ എത്തിച്ചേരണം. പുതുക്കൽ കേന്ദ്രങ്ങളെപ്പറ്റി അറിയാൻ പഞ്ചായത്തുമായോ കുടുംബശ്രീയുമായോ ബന്ധപ്പെടണം. പുതുക്കുന്നതിന് 30 രൂപ ഫീസ് ഉണ്ടായിരിക്കും. നിലവിൽ മാർച്ച് 31 വരെ കാലാവധിയുള്ള കാർഡുകളും കഴിഞ്ഞ വർഷം പുതുക്കാൻ സാധിക്കാത്തവർക്കും ഇപ്പോൾ കാർഡ് പുതുക്കാം. അക്ഷയ കേന്ദ്രങ്ങൾ വഴി കഴിഞ്ഞവർഷം അപേക്ഷിച്ചവർക്കുള്ള ഫോട്ടോ എടുക്കുന്ന തീയതി പിന്നീട് അറിയിക്കും. ഏപ്രിൽ 15 വരെ എല്ലാ പഞ്ചായത്തുകളിലും സ്മാർട്ട് കാർഡ് പുതുക്കൽ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.