മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിന്​ ഇന്ന്​ തിരിതെളിയും

കൊച്ചി: മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവം 'അശാന്തം' ഇന്ന് തുടങ്ങും. അഞ്ച് ദിവസത്തെ മേളയിൽ വിവിധ കോളജുകളില്‍നിന്ന് 2,800 വിദ്യാര്‍ഥികള്‍ 52 ഇനങ്ങളില്‍ മാറ്റുരയ്ക്കും. രാജേന്ദ്രമൈതാനത്താണ് പ്രധാന വേദി. ചിത്രകാരന്‍ അശാന്ത​െൻറ മൃതദേഹത്തോട് കാണിച്ച അനാദരവിൽ പ്രതിഷേധിച്ചാണ് അശാന്തം എന്ന പേര് നല്‍കിയത്. പ്രധാനവേദിക്കും അശാന്തന്‍ നഗറെന്നാണ് പേര്. മഹാരാജാസ് കോളജ് സ​െൻറിനറി ഹാള്‍ (ഗൗരി ലങ്കേഷ് നഗര്‍), ലോ കോളജ് ഓഡിറ്റോറിയം (മധു നഗര്‍), മഹാരാജാസ് മലയാളം മെയിന്‍ ഹാള്‍ (ഐ.വി. ശശി നഗര്‍), ലോ കോളജ് അസംബ്ലി ഹാള്‍ (പുനത്തില്‍ കുഞ്ഞബ്ദുള്ള നഗര്‍), മഹാരാജാസ് കോളജ് ഫിസിക്‌സ് ഗാലറി (കലാമണ്ഡലം ഗീതാനന്ദന്‍ നഗര്‍), ഇംഗ്ലിഷ് മെയിന്‍ ഹാള്‍ (ഡോ. വി.സി. ഹാരിസ് നഗര്‍) എന്നിവയാണ് മറ്റ് വേദികള്‍. കലോത്സവത്തി​െൻറ മുന്നോടിയായി വൈകീട്ട് മൂന്നിന് ഹൈകോടതി ജങ്ഷനില്‍നിന്ന് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. പ്രധാനവേദിയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രമുഖര്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങുകള്‍ക്കുശേഷം വേദി ഒന്നില്‍ തിരുവാതിര, രണ്ടില്‍ മൈം, മൂന്നില്‍ ആണ്‍കുട്ടികളുടെ ഭരതനാട്യം എന്നീ മത്സരങ്ങളും അരങ്ങേറും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 300 വിദ്യാര്‍ഥികള്‍ അധികമായി രജിസ്റ്റര്‍ ചെയ്തതോടെ ഇൗ വർഷം റെക്കോഡ് പങ്കാളിത്തമാണുള്ളതെന്ന് സംഘാടക സമിതി പത്രസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.