ചെറുതോണി: അനാഥരും അവഗണിക്കപ്പെട്ടവരുമായി 353 ജീവിതങ്ങൾക്ക് ഇവർ 'മമ്മി'. ഇടുക്കിയിലെ പടമുഖം അനാഥമന്ദിരം നോക്കിനടത്തുന്ന ഷൈനി രാജുവാണ് അന്തേവാസികളുടെ സ്വന്തം മമ്മി. തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരും കുട്ടികളും മാനസിക വൈകല്യമുള്ളതുമായ 353 ജീവിതങ്ങൾ ഇവിടെയുണ്ട്. ഇവരെല്ലാം സ്നേഹപൂർവം ൈഷനിയെ വിളിക്കുന്നത് 'മമ്മി'യെന്ന്. 23 വർഷം മുമ്പ് സ്ഥാപനത്തിന് തുടക്കം കുറിച്ച രാജുവിെൻറ ശക്തിസ്രോതസ്സുമാണ് ഭാര്യ ഷൈനി. സ്നേഹമന്ദിരത്തിലെ 107 വൃദ്ധമാതാപിതാക്കൾക്കും സ്ത്രീകൾക്കും പഠനം തുടരുന്ന 27 കുട്ടികളുടെ മുഴുവൻ ഉത്തരവാദിത്തവും ഇവർ നിർവഹിക്കുന്നു. പുഴുവരിച്ച മുറിവുകൾ വൃത്തിയാക്കി മരുന്ന് വെച്ചുകെട്ടാനും ഭക്ഷണം വാരിനൽകാനും കാണിക്കുന്ന മനഃസ്ഥിതിയാണ് അന്തേവാസികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഷൈനിയുടെ ജീവിതം മാതൃകയാക്കി ഇവരെ സഹായിക്കാൻ മുന്നോട്ടുവന്ന 21 വനിതകൾ വേറെയുമുണ്ട് സ്നേഹമന്ദിരത്തിൽ. നിർധനസ്ത്രീകൾക്ക് സ്വന്തമായി ജീവിതമാർഗം കണ്ടെത്താൻ തുടക്കംകുറിച്ച മദർ തെരേസ തയ്യൽ പരിശീലന കേന്ദ്രത്തിെൻറ ഉത്തരവാദിത്തവും ഷൈനിക്കാണ്. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി നെയ്ത്തുശാലക്കും ആർട്ട് ആൻഡ് ക്രാഫ്റ്റ് പരിശീലിപ്പിക്കാനുമുള്ള സൗകര്യം ഒരുക്കാനുള്ള ശ്രമവും നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.