മുരിക്കാശേരി: പാവനാത്മ കോളജ്, ഇംഗ്ലീഷ് വിഭാഗം നേതൃത്വത്തില്‍ ഒമ്പത്, 10 തീയതികളില്‍ ദേശീയ സെമിനാര്‍ നടത്തും. പേപ്പര്‍ അവതരണം, ചര്‍ച്ച എന്നിവയും നടക്കും. ഡോ. യു. തനേഷ്, ഡോ. ലത മറീന വര്‍ഗീസ്, ഡോ. ജിജോ കുര്യാക്കോസ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ഒമ്പതിന് രാവിലെ 10ന് കോളജ് സെമിനാര്‍ ഹാളില്‍ മാനേജര്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ ഉദ്ഘാടനം നിർവഹിക്കും. പ്രിന്‍സിപ്പല്‍ ഡോ. വി. ജോണ്‍സണ്‍ അധ്യക്ഷതവഹിക്കും. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബെന്നോ പുതിയാപറമ്പിൽ, ബര്‍സാര്‍ ഡോ. ജയിംസ് പുന്നപ്ലാക്കൽ, ഇംഗ്ലീഷ് വിഭാഗം മേധാവി സിസ്റ്റർ കെ.വി. ജോളി എന്നിവര്‍ സംസാരിക്കും. സമൂഹത്തില്‍ ട്രാന്‍സ്െജന്‍ഡേഴ്‌സ് അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ, ഭിന്നലിംഗക്കാരുടെ മുഖ്യധാരാവത്കരണം, മാധ്യമങ്ങള്‍ പ്രസ്തുത വിഷയം കൈകാര്യം ചെയ്യുന്ന രീതി തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും. \R \S
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.