ബൈക്ക്​ ബസിന്​ അടിയിൽപെട്ടു; യാത്രക്കാരന്​ നിസ്സാര പരിക്ക്​

തൊടുപുഴ: ബൈക്ക് സ്വകാര്യ ബസിന് അടിയിൽപെട്ടു. യാത്രക്കാരൻ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. കരിമണ്ണൂര്‍ മുളശേരിയില്‍ ആദില്‍ മാത്യുവിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ മൂവാറ്റുപുഴ റോഡില്‍ ആനക്കൂട് കവലയിലാണ് അപകടം. മൂവാറ്റുപുഴ ഭാഗത്തുനിന്ന് എത്തിയ ബൈക്ക് വലത്തേക്ക് തിരിയുന്നതിനിടെ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബൈക്ക് ഇടതുവശത്തെ ചക്രത്തിനടിയില്‍പെട്ടെങ്കിലും തെറിച്ചു വീണതിനാല്‍ ചെറിയ പരിക്കുകളോടെ ആദിൽ രക്ഷപ്പെട്ടു. ബൈക്ക് പൂര്‍ണമായും തകര്‍ന്നു. ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.