തെരുവുനായ്​ക്കളുടെ ആക്രമണം: കൈപ്പുഴ മാക്കോത്തറയിൽ 400 താറാവ്​ ചത്തു

കോട്ടയം: കൈപ്പുഴയില്‍ മുട്ടയിടുന്ന നാനൂറോളം താറവുകളെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച് െകാന്നു. മണിയാപറമ്പ് പുത്തല്‍പറമ്പില്‍ പി.കെ. തങ്കച്ച​െൻറ ഉടമസ്ഥതയിലുള്ള താറാവുകൂട്ടമാണ് ചത്തത്. ഞായറാഴ്ച പുലര്‍ച്ചയാണ് സംഭവം. കൈപ്പുഴ ശാസ്താങ്കല്‍പടിഞ്ഞാറ് മാക്കോത്തറ പാടശേഖരത്ത് വളർത്തിയിരുന്ന താറവുകളെയാണ് നായ്ക്കള്‍ ക്രൂരമായി കടിച്ചുകീറിയത്. ഇതിനൊപ്പം നൂറോളം താറാവുകള്‍ക്ക് നായ്ക്കളുടെ കടിയേറ്റു. പാടത്ത് താറാവുകളുടെ സുരക്ഷക്കായി കെട്ടിയ വലകള്‍ പൊട്ടിച്ച് അകത്തുകടന്നായിരുന്നു ആക്രമണം. നായുടെ കടിയേറ്റ് സമീപത്തെ ആറ്റിലേക്കും പാടത്തേക്കും രക്ഷതേടി ചാടി നൂറോളം താറാവുകളം ചത്തുവീണു. മൃതപ്രായരായി ജീവിക്കുന്ന പല താറാവി​െൻറ സ്ഥിതിയും മോശമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.