വാഴക്കുളം പൈനാപ്പിൾ ഫെസ്​റ്റ്​ ഞായറാഴ്​ച

മൂവാറ്റുപുഴ: വാഴക്കുളം പൈനാപ്പിൾ ഫെസ്റ്റ് -2018 ഞായറാഴ്ച വിവിധ പരിപാടികളോടെ നടത്തുമെന്ന് പൈനാപ്പിൾ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ജോസ് പെരുമ്പിള്ളിക്കുന്നേൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഉച്ചക്ക് രണ്ടിന് പൈനാപ്പിൾ പാചകമത്സരം, 2.30ന് കാർഷിക സെമിനാർ ഡോ. ജോസ് ജോസഫ് നയിക്കും. വൈകീട്ട് നാലിന് വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽനിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിച്ച് കാർമൽ പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിക്കും. തുടർന്ന് സമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. തുടർന്ന് പൈനാപ്പിൾ ശ്രീ അവാർഡ് എം.ജെ. ജോസ് മുല്ലശ്ശേരിക്കും വിപണിമിത്ര അവാർഡ് ജോസ് പെരുമ്പിള്ളിക്കുന്നേലിനും പൈനാപ്പിൾ യൂത്ത് ഐക്കൺ അവാർഡ് സാലസ് അലക്സ് കോട്ടുപ്പിള്ളിക്കും മികച്ച തൊഴിലാളിക്കുള്ള സഹായ് അവാർഡ് പി.എസ്. രവീന്ദ്രനും മന്ത്രി നൽകും. എൽദോ എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിക്കും. ജോയ്സ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും. വാഴക്കുളം പൈനാപ്പിൾ ജി.ഐ. യൂസർ സർട്ടിഫിക്കറ്റ് ഡോ. ആർ. ചന്ദ്രബാബു കൈമാറും. പി.ജെ. ജോസഫ് എം.എൽ.എ പ്രഭാഷണം നടത്തും. ജോസ് കളപ്പുര, ജോസ് മുല്ലശ്ശേരി, ജോസ് വർഗീസ്, ജോജോ ജോസഫ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.