തേയിലത്തോട്ടത്തിനരികില്‍ പുലിയെ കണ്ടതായി അഭ്യൂഹം ആശങ്കയോടെ തൊഴിലാളികള്‍

മൂന്നാർ: തേയിലത്തോട്ടത്തിന് അരികില്‍ പുലിയെ കണ്ടെന്ന അഭ്യൂഹം പരന്നതോടെ തൊഴിലാളികള്‍ ആശങ്കയിൽ. കെ.ഡി.എച്ച്.പി കന്നിമല എസ്റ്റേറ്റിലെ ടോപ് ഡിവിഷനിലാണ് പുലിയെ കണ്ടതായി പറയുന്നത്. കന്നിമല സ്വദേശിയായ യുവാവ് പുലിയുടെ ചിത്രം പകർത്തിയതായി അവകാശപ്പെട്ടു. കന്നിമല, പെരിയവൈര തുടങ്ങിയ എസ്റ്റേറ്റുകളില്‍നിന്നായി ആറ് പശുക്കളാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൂന്നാര്‍ ടൗണില്‍നിന്ന് നാല് കിലോമീറ്റര്‍ മാത്രമുള്ള കന്നിമല എസ്‌റ്റേറ്റില്‍ പുലിയെ കണ്ടത് ആശങ്കയുയര്‍ത്തി. കുണ്ടള സാന്‍ഡോസ്, മാട്ടുപ്പെട്ടി നെറ്റിമേട്, അരുവിക്കാട്, നേമക്കാട്, കന്നിമല എന്നിവിടങ്ങളിലായി കഴിഞ്ഞ ഒരുവര്‍ഷത്തിനിെട 14 കന്നുകാലികള്‍ പുലികള്‍ക്ക് ഇരയായിരുന്നു. നിരവധി കന്നുകാലികളെ ആക്രമിച്ചെങ്കിലും വനത്തിനുള്ളില്‍ തന്നെ കഴിഞ്ഞിരുന്ന പുലികള്‍ ജനവാസ മേഖലകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് പ്രദേശത്തെ രക്ഷിക്കാന്‍ നിരവധി സുരക്ഷ നടപടി സ്വീകരിച്ചുവരുന്നതിനിടയാണ് പുലിയുടെ സാന്നിധ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.