​ജോയിസ്​ ജോർജ്​ എം.പിയുടെ പട്ടയം: നിലപാട് വ്യക്തമാക്കണമെന്ന്​ സബ്​ കലക്​ടറോട്​ കലക്​ടർ

തൊടുപുഴ: ജോയിസ് ജോർജ് എം.പിയും കുടുംബാംഗങ്ങളും കൈവശംവെച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടിയിൽ നിലപാട് വ്യക്തമാക്കണമെന്ന് ദേവികുളം സബ് കലക്ടറോട് കലക്ടർ ആവശ്യപ്പെട്ടു. പട്ടയം റദ്ദാക്കിയ നടപടിക്കെതിരെ ജോയിസ് ജോർജ് കലക്ടർക്ക് നൽകിയ അപ്പീലിനെ തുടർന്നാണ് നടപടി. ഇതുസംബന്ധിച്ച് വാക്കാലുള്ള നിർദേശമാണ് കലക്ടർ ജി.ആർ. ഗോകുൽ, ദേവികുളം സബ് കലക്ടർ വി.ആർ. പ്രേംകുമാറിന് നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.