എം. മുകുന്ദ​െൻറ പ്രഭാഷണം മൂന്നിന്​

പത്തനംതിട്ട: 'എഴുത്ത്, സംസ്കാരം, പ്രതിരോധം' വിഷയത്തിൽ എം. മുകുന്ദൻ മാർച്ച് മൂന്നിന് രാവിലെ 10.30ന് പത്തനംതിട്ട പ്രസ് ക്ലബിൽ പ്രഭാഷണം നടത്തും. 'ദൈവം സ്നേഹിക്കുന്ന എഴുത്തുകാരൻ' എന്ന അദ്ദേഹത്തി​െൻറ ലേഖന സമാഹാരത്തി​െൻറ പ്രകാശനവുമായി ബന്ധപ്പെട്ടാണ് പ്രഭാഷണം. ശാന്ത കടമ്മനിട്ടക്ക് കോപ്പി നൽകി വീണ ജോർജ് എം.എൽ.എ പ്രകാശനം നിർവഹിക്കും. പ്രഫ. ടി.കെ.ജി. നായർ അധ്യക്ഷതവഹിക്കും. കൊല്ലം സൈന്ധവ ബുക്സാണ് പ്രസാധകർ. ജമാഅത്ത് ഫെഡറേഷൻ ജില്ല സമ്മേളനം പത്തനംതിട്ടയിൽ പത്തനംതിട്ട: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജില്ല സമ്മേളനം മാർച്ച് രണ്ടിന് പത്തനംതിട്ടയിൽ നടക്കും. വൈകീട്ട് അഞ്ചിന് ജുമാമസ്ജിദ് മൈതാനിയിൽനിന്ന് റാലി ആരംഭിക്കും. അബ്ദുൽ കരീം മൗലാന ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം ചേരുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്യും. ആേൻറാ ആൻറണി എം.പി മുഖ്യാതിഥി ആയിരിക്കും. സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് തൗഫീഖ് മൗലവി മുഖ്യപ്രഭാഷണം നടത്തും. ഡി.കെ.ജെ.യു ജില്ല പ്രസിഡൻറ് അബ്ദുൽ ഷുക്കൂർ മൗലവി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്ന് ഫെഡറേഷൻ ജില്ല പ്രസിഡൻറ് എച്ച്. ഷാജഹാൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല ഒാർഗനൈസിങ് െസക്രട്ടറി എച്ച്.എ. വഹാബ്, ഭാരവാഹികളായ മുഹമ്മദ് യൂസഫ്, ഷരീഫുദ്ദീൻ മൗലവി, മുഹമ്മദ് ഹുസൈൻ മൗലവി എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. മധുവി​െൻറ കൊലപാതകം: സി.ബി.െഎ അന്വേഷിക്കണമെന്ന് പത്തനംതിട്ട: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസ് സി.ബി.െഎ അന്വേഷിക്കണമെന്ന് അംബേദ്കറൈറ്റ് പാർട്ടി സംസ്ഥാന സെക്രട്ടറി മോഹനൻ അമ്പനാട് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മധുവി​െൻറ കൊലപാതകത്തിൽ വനപാലകരുടെയും പൊലീസി​െൻറയും പങ്ക് സംശയിക്കപ്പെടുന്നു. ഇൗ സാഹചര്യത്തിൽ യഥാർഥ വസ്തുത പുറത്തുവരാൻ സി.ബി.െഎ അന്വേഷണം വേണം. പട്ടിക ജാതി, വർഗ അതിക്രമങ്ങൾ തടയൽ നിയമനുസരിച്ച് പ്രവർത്തിക്കേണ്ട സമിതികളുടെ പ്രവർത്തനം ബോധപൂർവം അട്ടിമറിച്ചതായും മോഹനൻ ആരോപിച്ചു. ജില്ല പ്രസിഡൻറ് സതീശൻ വയല, ട്രഷറർ രാമചന്ദ്രൻ ഒാമല്ലൂർ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.