കാതോലിക്ക ബാവയെ ഒ. രാജഗോപാൽ സന്ദർശിച്ചു

കോട്ടയം: സമ്പർക്ക് സേ സമർഥൻ പ്രചാരണ പരിപാടിയുടെ ഭാഗമായി ഒാർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ്‌ മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയെ ഒ. രാജഗോപാൽ എം.എൽ.എ സന്ദർശിച്ചു. ദേവലോകം അരമനയിലെത്തിയ രാജഗോപാലിൽനിന്ന് ബാവ ലഘുലേഖ സ്വീകരിച്ചു. ദേശീയതയിൽ ഉൗന്നിയ കാഴ്ചപ്പാടാണ് സഭക്കുള്ളതെന്നും ഭയപ്പെടേണ്ട കാര്യങ്ങളൊന്നും കേന്ദ്ര സർക്കാറിൽനിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി, സഭ സെക്രട്ടറി ബിജു ഉമ്മൻ, പി.ആർ.ഒ പ്രഫ. പി.സി. ഏലിയാസ്, ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി ലിജിൻ ലാൽ, ജില്ല സെക്രട്ടറിമാരായ കെ.പി. ഭുവനേശ്, സി.എൻ. സുഭാഷ്, നിയോജകമണ്ഡലം പ്രസിഡൻറ് ബിനു ആർ. വാര്യർ എന്നിവരും എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.