ജില്ലയിലെങ്ങും ലഹരിവിരുദ്ധ ദിനാചരണം; സെമിനാറും സംഘടിപ്പിച്ചു

അടിമാലി: കേരള ലീഗൽ സർവിസ് സൊസൈറ്റിയും എക്സൈസ് വകുപ്പും അടിമാലി എസ്.എൻ.ഡി.പി െവാക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി അടിമാലിയിൽ ജില്ലതല മയക്കുമരുന്ന് വിരുദ്ധ ദിനാചരണവും സെമിനാറും നടത്തി. എസ്.എൻ.ഡി.പി സ്കൂളിൽ എസ്. രാജേന്ദ്രൻ എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്തു. അടിമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് എ.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ പ്രിൻസിപ്പൽ പി.എൻ. അജിത ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് അംഗം തമ്പി ജോർജ്, കെ.കെ. സൈജു, റെജി മാത്യു, എക്സൈസ് ഇൻസ്പെക്ടർ ടോമി ജേക്കബ്, പി.ബി. ബിനേഷ്, പി.എച്ച്. ഉമ്മർ എന്നിവർ സംസാരിച്ചു. 'മയക്കുമരുന്ന് കുറ്റകൃത്യങ്ങളും എൻ.ഡി.പി.എസ് ആക്ടും' വിഷയത്തിൽ പ്രവീൺകുമാറും 'ലഹരിവർജനവും ബോധവത്കരണവും' തലക്കെട്ടിൽ സെമിനാർ ഫ്രാൻസിസ് മൂത്തേടനും നയിച്ചു. കാളിയാർ: സ​െൻറ് മേരീസ് ഹയർ‍ സെക്കൻഡറി സ്കൂളിലെ സ്കൗട്സ് ആൻഡ് ഗൈഡ്സ്, സൗഹൃദ ക്ലബ്‌, എൻ.എസ്.എസ് വിദ്യാർഥികളുടെ നേതൃത്വത്തിൽ, ലഹരിക്കെതിരെ പോസ്റ്റർ പ്രദർശനം നടത്തി. ഇരുനൂറ്റി മുപ്പതോളം വ്യത്യസ്ത പോസ്റ്ററുകൾ കുട്ടികള്‍ തയാറാക്കി. സ്കൂളിലെ 1200 കുട്ടികളെ ബോധവത്കരിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഫാ. പോള്‍ കളത്തൂര്‍ നിർവഹിച്ചു. പ്രിൻസിപ്പൽ ബിജു ജോസഫ്‌, ഹെഡ്മിസ്‌ട്രസ് സിനിമോൾ ജോസ് എന്നിവര്‍ സംസാരിച്ചു. കട്ടപ്പന: ൈക്രസ്റ്റ് കോളജിൽ ഭാഷവിഭാഗത്തി​െൻറ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. കോളജ് ബർസാർ ഡയറക്ടറുമായ ഫാ. അനൂപ് തുരുത്തിമറ്റം അധ്യക്ഷത വഹിച്ചു. ൈക്രസ്റ്റ് കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. അലക്സ് ലൂയിസ് തണ്ണിപ്പാറ യോഗം ഉദ്ഘാടനം ചെയ്തു. ഭാഷവിഭാഗം മേധാവി സി.എസ്. അനിത വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നെടുങ്കണ്ടം: എം.ഇ.എസ് കോളജ് എൻ.എസ്.എസ് യൂനിറ്റി​െൻറ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു. കോളജ് പ്രിൻസിപ്പൽ പ്രഫ. എ.എം. റഷീദ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസർ സി.ടി. ഷാനവാസ് അധ്യക്ഷത വഹിച്ചു. ഉടുമ്പൻചോല എക്സൈസ് ഇൻസ്പെക്ടർ വിജയകുമാർ തോമസ് ബോധവത്കരണ സെമിനാറിന് നേതൃത്വം നൽകി. യോഗത്തിൽ േപ്രാഗ്രാം ഓഫിസറായ കെ.എ. റെമിന, വളൻറിയർ സെക്രട്ടറി അഭിജിത് പദ്മൻ എന്നിവർ സംസാരിച്ചു. നെടുങ്കണ്ടം: ലഹരിവിരുദ്ധ ദിനാചരണവും സന്ദേശറാലിയും ലഹരിവിരുദ്ധ സ്ക്വാഡ് ഉദ്ഘാടനവും നെടുങ്കണ്ടത്ത് നടന്നു. കിഴക്കേ കവലയിൽനിന്ന് ആരംഭിച്ച സന്ദേശ റാലി എക്സൈസ് സി.െഎ എ.ജി. പ്രകാശ്, പൊലീസ് സർക്കിൾ ഇൻസ്പെക്ടർ അയ്യൂബ്ഖാൻ എന്നിവർ ഫ്ലാഗ് ഒാഫ് ചെയ്തു. പടിഞ്ഞാറേകവല വികസന സമിതി സ്റ്റേജിൽ ലഹരിവിരുദ്ധ ദിനാചരണ സമ്മേളനം നെടുങ്കണ്ടം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്േട്രറ്റ് എൻ.എ. സിർഷ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ സ്ക്വാഡ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ജ്ഞാനസുന്ദരൻ നിർവഹിച്ചു. ബാർ അസോസിയേഷൻ പ്രസിഡൻറ് എസ്.എൻ. ശശികുമാർ അധ്യക്ഷത വഹിച്ചു. സേനാപതി വേണു, എക്സൈസ് സി.െഎ എ.ജി. പ്രകാശ്, പൊലീസ് സി.െഎ ബി. അയ്യൂബ്ഖാൻ, പഞ്ചായത്ത് അംഗം ലൈലത്ത് ബീവി, മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ആർ. സുരേഷ്, പ്രിൻസിപ്പൽമാരായ എൻ. അനിൽകുമാർ, ഫാ. മാത്യു കുഴിക്കണ്ടത്തിൽ, ഐ.ടി. സീന, കെ.എസ്. ഷീജ, വി.പി. ശങ്കരകുറുപ്പ്, ഷേർളി സൽജു, പ്രോഗ്രാം കോഒാഡിനേറ്റർ കെ. കനിയപ്പൻ, ബാർ അസോസിയേഷൻ സെക്രട്ടറി പി.ടി. ചെറിയാൻ എന്നിവർ സംസാരിച്ചു. 'മയക്കുമരുന്ന്, മനുഷ്യക്കടത്ത് വിരുദ്ധ ദിനാചരണം' സംഘടിപ്പിച്ചു തൊടുപുഴ: വനിത-ശിശു വികസന വകുപ്പ്, ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന്, മനുഷ്യക്കടത്ത് വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുട്ടം പഞ്ചായത്ത് പ്രസിഡൻറ് കുട്ടിയമ്മ മൈക്കിൾ നിർവഹിച്ചു. മുട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പി.ജി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുട്ടം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബി.എസ്. ബിനു മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ ഓഫിസർ ലിസി തോമസ്, മുട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് നോയ മാത്യു, ഡി.സി.പി.യു െപ്രാട്ടക്ഷൻ ഓഫിസർ ജോമറ്റ് ജോർജ്, വി.വി. അനീഷ് എന്നിവർ സംസാരിച്ചു. വൈകീട്ട് നാലിന് മുട്ടം ടൗണിൽ ലഹരിവിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. പരിപാടികൾക്ക് ഡി.സി.പി.യു െപ്രാട്ടക്ഷൻ ഓഫിസർ ജോമറ്റ് ജോർജ്, ലീഗ കം പ്രബേഷൻ ഓഫിസർ വി.വി. അനീഷ്, സോഷ്യൽ വർക്കർ നൈസി ജോബി, ഔട്ട്റീച്ച് വർക്കർ അൽത്താഫ് അബൂബക്കർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.