കെവിൻ വധം: സി.ബി.​െഎ അന്വേഷിക്കണമെന്ന്​ പ്രതിഭാഗം

േകാട്ടയം: കെവിന്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. കേസിലെ അഞ്ചാം പ്രതിയും നീനുവി​െൻറ പിതാവുമായ ചാക്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പ്രതിഭാഗം ആവശ്യം. പൊലീസ് അന്വേഷണം തൃപ്തികരമല്ല. മുഖ്യസാക്ഷിയും കെവി​െൻറ ബന്ധുവുമായ അനീഷിനെ നുണപരിശോധനക്ക് വിധേയമാക്കണം. നീനുവിനെ വിട്ടുനല്‍കാന്‍ രണ്ടുലക്ഷം രൂപ ആവശ്യപ്പെടുകയും 50,000 രൂപ നല്‍കാമെന്ന് അറിയിക്കുകയും ചെയ്തതാണ്. ഇതിനോട് സഹകരിക്കാന്‍ അനീഷ് തയാറായിരുന്നുവെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. എന്നാല്‍, പരസ്പരവിരുദ്ധമായ മൊഴിയാണ് അനീഷ് നല്‍കിയത്. ഈ സാഹചര്യത്തില്‍ അനീഷിനെ നുണപരിശോധനക്ക് വിധേയമാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. വാദം കേട്ട കോടതി കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.